പ്രൗ​ഡി​ന്‍റെ വീ​ടി​നു ത​റ​ക്ക​ല്ലി​ട്ടു
Sunday, August 10, 2025 7:48 AM IST
പാ​ല​ക്കാ​ട്: പ്ര​മു​ഖ വ്യ​വ​സാ​യി​യും വ്യാ​പാ​രി നേ​താ​വുമായിരുന്ന കെ.​ജെ. മു​ഹ​മ്മ​ദ് ഷെ​മീ​റി​ന്‍റെ സ്മ​ര​ണാ​ർ​ഥം പ്രൗ​ഡ് പാ​ല​ക്കാ​ട് നി​ർ​മിക്കു​ന്ന വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ നി​ർ​വഹി​ച്ചു. മാ​ത്തൂ​ർ മ​ന്ന​ൻപു​ള്ളി തെ​ക്കേകേ​ലം രാ​ജ​ശേ​ഖ​ര​ന്‍റെ കു​ടും​ബ​ത്തി​നാ​ണ് ഈ ​ന​ന്മ പ​ദ്ധ​തി​യി​ലൂ​ടെ വീടൊ​രു​ങ്ങു​ന്ന​ത്.

പ്രൗ​ഡ് ചെ​യ​ർ​മാ​ൻ നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​വി​ത മു​ര​ളീ​ധ​ര​ൻ, പ്രൗ​ഡി​ന്‍റെ സ​പ്പോ​ർ​ട്ട് ലീ​ഡ​ർ​മാ​രാ​യ ശ്രീ​ജി​ത്ത് എ​സ്. നാ​യ​ർ, ആർ. ര​ഞ്ജി​ത്ത്, പീ​യൂ​ഷ് ജ​യ​പ്ര​കാ​ശ്, സ​ന്ദീ​പ് കു​മാ​ർ, ഫ​ത്തീ​ൻ കെ. ​ഷെ​മീ​ർ, ഡോ. ശ്രീ​ല​ക്ഷ്മി പ്ര​ദീ​പ്, ദി​യ നി​ഖി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​മു​ഖ എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗ് സ്ഥാ​പ​ന​മാ​യ കെ​ബി​എ​സ് അ​ക്കാ​ദ​മി​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ എം.​എ. പ്ലൈ ​ഫൗ​ണ്ടേ​ഷ​നും സാ​മ്പ​ത്തി​ക പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്.