കാ​ഞ്ഞി​ര​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഐ​ടി​ഐ​യി​ൽ സോ​ളാ​ർ പ​വ​ർ​പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നവും സെമിനാറും
Saturday, August 9, 2025 1:01 AM IST
കാ​ഞ്ഞി​ര​പ്പു​ഴ: സെ​ന്‍റ് തോ​മ​സ് ഐ​ടി​ഐ​യി​ൽ സി​ൽ​വ​ർ​ജൂ​ബി​ലി ക​ർ​മ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യ ഓ​ൺ​ഗ്രി​ഡ് സോ​ളാ​ർ പ​വ​ർ​പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​ന​വും 2023-25 ബാ​ച്ചി​ൽ ട്രെ​യി​നിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ട്രെ​യി​നു​ക​ളു​ടെ കോ​ഴ്സ് കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ഇ​ല​ക്ട്രി​സി​റ്റി സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ന​ട​ന്നു.

ഐ​ടി​ഐ ഡ​യ​റ​ക്ട​ർ ഫാ. ​ഐ​ബി​ൻ ക​ള​ത്താ​ര അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ സോ​ളാ​ർ പ​വ​ർ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും പാ​ല​ക്കാ​ട് രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​റെ​ന്നി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ നി​ർ​വ​ഹി​ച്ചു.

ഐ​ടി​ഐ ഗ്രൂ​പ്പ് ഇ​ൻ​സ്ട്ര​ക്ട​ർ ഇ.​എ. റോ​ജി സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​സു​ജ​യ് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പു​ഴ കെ​എ​സ്ഇ​ബി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ല​ക്ട്രി​ക്ക​ൽ സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സ​ബ് എ​ൻ​ജി​നീ​യ​ർ അ​ജീ​ഷ് ബേ​ബി ക്ലാ​സെ​ടു​ത്തു.

കെ​എ​സ്ഇ​ബി ഓ​വ​ർ​സി​യ​ർ ല​ത്തീ​ഫ്, സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ച​ർ​ച്ച് വി​കാ​രി ഫാ. ​ബി​ജു ക​ല്ലി​ങ്ക​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ബ​ർ​ണാ​ണ്ടോ ആ​ന്‍റ​ണി, ഫാ. ​ഫെ​ബി​ൻ വ​ട​ക്കേ​ക്കു​ടി, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ത്ഥി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.