പള്ളിക്കുറുപ്പ്: ശബരി ഹയർ സെക്കൻഡറി സ്കൂളിന്റെ 100-ാം വാർഷികാഘോഷത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. ശതം അറ്റ് ശബരി എന്ന പേരിലുള്ള ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
അരികെ എന്ന പേരിൽ ഭിന്നശേഷി സൗഹൃദ വിദ്യാലയം, നിർഭയ അറ്റ് ശബരി എന്ന പെണ്കുട്ടി സൗഹൃദ വിദ്യാലയം, ജികെ പ്ലസ് എന്ന പേരിൽ ഹയർ സെക്കൻഡറി കുട്ടികൾക്കായുള്ള പിഎസ് സി പരിശീലന പദ്ധതി എന്നിവ തുടങ്ങി.
സെപ്റ്റംബറിൽ ഗുരുസാഗരം, ഒക്ടോബറിൽ ഗാന്ധിജിയെ അറിയാൻ എന്ന പേരിൽ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളെയും പങ്കെടുപ്പിച്ചിട്ടുള്ള ക്വിസ്, ദേശഭക്തിഗാനം, പ്രസംഗം, ഉപന്യാസം എന്നീ മത്സരങ്ങൾ, നവംബറിൽ എഡ്യു എക്സ്പോ, മെഡിക്കൽ ക്യാന്പ്, ഡിസംബറിൽ പൂർവവിദ്യാർഥി സമ്മേളനം, ജനുവരിയിൽ സമാപനസമ്മേളനം എന്നിവയും നടത്തും.
1001 അംഗ സംഘാടക സമിതിയേയും തെരഞ്ഞെടുത്തു. പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാരാകുർശി പഞ്ചായത്ത് പ്രസിഡന്റ് പ്രേമലത മുഖ്യപ്രഭാഷണം നടത്തി.
ഹെഡ്മാസ്റ്റർ കെ.രാമകൃഷ്ണൻ വിഷയാവതരണം നടത്തി. പ്രിൻസിപ്പൽ എ.ബിജു, ശബരി ട്രസ്റ്റ് ട്രസ്റ്റി പി. ശ്രീകുമാർ, മാനേജർ പി.മുരളീധരൻ, എംപിടിഎ പ്രസിഡന്റ് ജസീറ, പഞ്ചായത്ത് അംഗം ജയകൃഷ്ണൻ മഠത്തിൽ, എൻ. അലി, സംരക്ഷണസമിതി ചെയർമാൻ കെ.പി. രാജേന്ദ്രൻ, സുകുമാരൻ മാസ്റ്റർ, മുഹമ്മദ്കുട്ടി മാസ്റ്റർ, വിശ്വനാഥൻ മാസ്റ്റർ, ശിവദാസൻ കൃഷ്ണദാസ്, ജദീറ ടീച്ചർ മൻസൂർ, അച്യുതൻകുട്ടി, മുഹമ്മദ് ഇക്ബാൽ, എ. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.