വടക്കഞ്ചേരി: പുതുക്കോട് സർവീസ് സഹകരണബാങ്കിന്റെ ഇരുപത്തഞ്ചാം വാർഷികാഘോഷം കെ.രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എൻ. സുകുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഐ. ഹസീന, വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം പി.എം. അലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബിനു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. സുലോചന, കണ്ണമ്പ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. ചെന്താമരാക്ഷൻ, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ പി.ഡി. അനിൽകുമാർ, കേരള ബാങ്ക് റീജണൽ മാനേജർ പി.എസ്. വിനീത്, എ. രാമദാസ്, ബ്ലസൻഡേവിഡ്, ബിജു എം. ജേക്കബ്, എം.കെ. ചന്ദ്രൻ, ജി. സൽപ്രകാശ്, കെ. എ. അബ്ദുള്ള, ആർ. രാമസ്വാമി, പി. സതീഷ്, ബാങ്ക് വൈസ് പ്രസിഡന്റ് വി.എ. നിലാവർണീസ, ഡയറക്ടർ ടി. ഗംഗാധരൻ പ്രസംഗിച്ചു.