സ​യ​ണ്‍ സ്കൂ​ൾ സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പ്
Sunday, August 10, 2025 11:34 PM IST
കാ​ഞ്ചി​യാ​ർ: ഇ​ടു​ക്കി സ​ഹോ​ദ​യ ത്രോ​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​രാ​ജ് സ​യ​ണ്‍ പ​ബ്ലി​ക് സ്കൂ​ൾ സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പാ​യി. രാ​ജാ​ക്കാ​ട് ക്രി​സ്തു​ജ്യോ​തി സ്കൂ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബോ​യ്സ്, ഗേ​ൾ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ട് കാ​റ്റ​ഗ​റി​യി​ലാ​യി 28 വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ​യ​ണി​ൽനി​ന്ന് പ​ങ്കെ​ടു​ത്ത​ത്.​

ബോ​യ്സ് കാ​റ്റ​ഗ​റി​യി​ലാ​ണ് സ്കൂ​ൾ സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പാ​യ​ത്.​ ഗേ​ൾ​സ് ടീം ​നാ​ലാം സ്ഥാ​ന​ത്തെ​ത്തി.

പ​ങ്കെ​ടു​ത്ത എ​ല്ലാ വി​ദ്യാ​ർഥി​ക​ളെ​യും പ​രി​ശീ​ല​നം ന​ൽ​കി​യ കാ​യി​കാ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ ഡോ. ഇ​മ്മാ​നു​വ​ൽ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ.​ റോ​ണി ജോ​സ് തു​ട​ങ്ങി​യ​വ​ർ അ​നു​മോ​ദി​ച്ചു.