കാറി​ടി​ച്ച് ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Sunday, August 10, 2025 7:28 AM IST
കു​മ​ളി: അ​മ​രാ​വ​തി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​റിടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്. കു​മ​ളി സ്വ​ദേ​ശി സാമി ( 35 ) ​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

മൂ​ന്നാ​ർ ഭാ​ഗ​ത്തുനി​ന്നു കു​മ​ളി​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ലും ഓ​ട്ടോ​റി​ക്ഷ​യി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സാം ​ബൈ​ക്കി​ന് സ​മീ​പം നി​ൽ​ക്കു​ന്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പി​ന്നി​ൽ കി​ട​ന്നി​രു​ന്ന ടി​പ്പ​റി​ൽ ഇ​ടി​ച്ചുനി​ന്ന ഓ​ട്ടോ​ക്കും കാ​റി​നും ഇ​ട​യി​ൽപ്പെ​ട്ട ബൈ​ക്കും ത​ക​ർ​ന്നു. കാ​ർ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.