ടെ​ർ​മി​ന​ലിലേ​ക്ക് സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചുക​യ​റി: മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Sunday, August 10, 2025 11:34 PM IST
ക​ട്ട​പ്പ​ന: പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെട്ട സ്വ​കാ​ര്യ ബ​സ് ആ​ളു​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ത​ങ്ക​മ​ണി-ക​ട്ട​പ്പ​ന റൂ​ട്ടി​ൽ ഓ​ടു​ന്ന ബ​സാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ഓടെ അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ വാ​ഹ​നം ടെ​ർ​മി​ന​ലി​നു​ള്ളി​ൽ ക​സേ​ര​യി​ൽ ഇ​രു​ന്നി​രു​ന്ന ആ​ളു​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ കൊ​ച്ചു​തോ​വാ​ള സ്വ​ദേ​ശി​ക​ളാ​യ ബ്രി​യാ​ന്‍റോ (17), അ​റ​ക്ക​ൽ അ​ർ​നോ​ൾ​ഡ് (16) എ​ന്നി​വ​രെ​യും ക​ണ്ട​ക്ട​ർ ഉ​ദ​യ​ഗി​രി വാ​ക​വ​യ​ലി​ൽ ജ്യോ​തി​ഷ്കു​മാ​റി (23) നെ​യും ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ടെ​ർ​മി​നി​നു​ള്ളി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ക​സേ​ര​ക​ളും ത​ക​ർ​ന്നു.