ബേ​ബി മെ​മ്മോ​റി​യ​ലി​ൽ കാ​ർ​ഡി​യോ​ള​ജി ക്യാ​ന്പ്
Sunday, August 10, 2025 7:28 AM IST
തൊ​ടു​പു​ഴ: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ നാ​ളെ മു​ത​ൽ 16 വ​രെ സ​ഹൃ​ദ​യ കാ​ർ​ഡി​യോ​ള​ജി ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും.

കാ​ർ​ഡി​യോ​ള​ജി ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ, ജ​ന​റ​ൽ ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ, ഇ​സി​ജി പ​രി​ശോ​ധ​ന, അ​ഞ്ചു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ യാ​ത്രാസൗ​ക​ര്യം എ​ന്നി​വ സൗ​ജ​ന്യ​മാ​യി​രി​ക്കും.
കു​റ​ഞ്ഞ നി​ര​ക്കി​ൽ ട്ര​ഡ്മി​ൽ ടെ​സ്റ്റ്, ആ​ൻ​ജി​യോ​ഗ്രാം എ​ന്നി​വ ന​ട​ത്തും. കാ​ർ​ഡി​യോ​ള​ജി വി​ദ​ഗ്ധ​രാ​യ ഡോ. ​എ​സ്. അ​ബ്ദു​ൾ ഖാ​ദ​ർ, ഡോ. ​രാ​ജീ​വ് വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഫോ​ണ്‍. 8589945888, 8589091888.