വ​യോ​ധി​ക​ൻ ബ​സി​ൽനി​ന്നു വീ​ണു മ​രി​ച്ചു
Friday, August 8, 2025 11:31 PM IST
ശാ​ന്ത​മ്പാ​റ:​ സ്വ​കാ​ര്യ​ ബ​സി​ൽനി​ന്നു വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു. ശാ​ന്ത​ൻ​പാ​റ ചൂ​ണ്ട​ൽ സ്വ​ദേ​ശി സെ​ൽ​വ​രാ​ജ് (64)ആ​ണ് മ​രി​ച്ച​ത്.​ ഇ​ന്ന​ലെ രാ​വി​ലെ 11.30 നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പൂ​പ്പാ​റ​യി​ൽനി​ന്നു സ്വ​കാ​ര്യ ബ​സി​ൽ ക​യ​റി​യ സെ​ൽ​വ​രാ​ജ് ചൂ​ണ്ട​ലി​ൽ എ​ത്തി​യ​പ്പോ​ൾ ബ​സി​ൽനി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച്ച​യി​ൽ ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ രാ​ജ​കു​മാ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മാ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ശ​ങ്ക​ര​മ്മ. ​മ​ക്ക​ൾ: ഉ​മാ മ​ഹേ​ശ്വ​രി (ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തം​ഗം), ശ​ര​ണ്യ, ഭാ​നു​പ്രി​യ.​ മ​രു​മ​ക്ക​ൾ: ശ്രീ​കു​മാ​ർ, അ​ൻ​പ​ഴ​ക​ൻ, ജി​തി​ൻ.