ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട് ജി​ല്ല​യു​ടെ പു​തി​യ ക​ള​ക്ട​ർ
Sunday, August 10, 2025 11:34 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യു​ടെ പു​തി​യ ക​ള​ക്ട​റാ​യി ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട് ഇ​ന്ന് രാ​വി​ലെ ചു​മ​ത​ല​യേ​ൽ​ക്കും. പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ദി​നേ​ശ​ൻ ചെ​റു​വാ​ട്ട് ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​ണ്. കൃ​ഷി വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി വി. ​വി​ഗ്നേ​ശ്വ​രി മാ​റു​ന്ന ഒ​ഴി​വി​ലാ​ണ് പു​തി​യ ക​ള​ക്ട​ർ എ​ത്തു​ന്ന​ത്.

സു​വോ​ള​ജി​യി​ൽ പി​എ​ച്ച്ഡി ബി​രു​ദ​ധാ​രി​യാ​ണ് ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട്. ഫി​ഷ​റീ​സ് വ​കു​പ്പി​ൽ കാ​ൽ നൂ​റ്റാ​ണ്ടോ​ളം പ്ര​വ​ർ​ത്തി​ച്ച ഇ​ദ്ദേ​ഹം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ, അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. മ​ത്സ്യ​ഫെ​ഡ് എം​ഡി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള ബ​യോ​ഡൈ​വേ​ഴ്സി​റ്റി ബോ​ർ​ഡ് മെം​ബ​ർ സെ​ക്ര​ട്ട​റി, അ​ഡാ​ക് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ, വാ​ട്ട​ർ അ​ഥോ​റി​റ്റി ജോ​യി​ന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, കേ​ര​ള കോ​സ്റ്റ​ൽ സോ​ണ്‍ മാ​നേ​ജ്മെ​ന്‍റ് അ​ഥോ​റി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. സം​സ്ഥാ​ന ത​ണ്ണീ​ർ​ത്ത​ട അ​ഥോറി​റ്റി അം​ഗ​മാ​ണ്. അ​ഞ്ച് പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വു​മാ​ണ് ഡോ. ​ദി​നേ​ശ​ൻ.