തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷൻ, യൂത്ത് വിംഗ്, വനിതാ വിംഗ് എന്നിവയുടെ ആഭിമുഖ്യത്തിൽ വ്യാപാരി ദിനം ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ടി.എൻ. പ്രസന്നകുമാർ സന്ദേശം നൽകി. മുതിർന്ന വ്യാപാരികളായ ടി.പി. ജോർജ്, രാധാകൃഷ്ണ പിള്ള, വി. എ. അബ്ദുൾ അസീസ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് എൻ.പി. ചാക്കോ, സുബൈർ എസ്. മുഹമ്മദ്, സി.കെ. നവാസ് ആർ. രമേശ്, നാസർ സൈര, സാലി എസ്. മുഹമ്മദ്, അനിൽ കുമാർ, കെ.പി. ശിവദാസ്, ജോസ് കളരിയ്ക്കൽ, പ്രശാന്ത് കുട്ടപ്പാസ്, എം.എച്ച്. ഷിയാസ്, ലിജോണ്സ് ഹിന്ദുസ്ഥാൻ, പി. അജീവ്, സി.കെ. അബ്ദുൾ ഷെരീഫ്, ഗോപു ഗോപൻ, അനസ് പെരുനിലം എന്നിവർ പ്രസംഗിച്ചു. മുതലക്കോടത്തു പ്രവർത്തിക്കുന്ന തൊടുപുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് ഭക്ഷണ വിതരണവും നടത്തി.
രാജാക്കാട്: ദേശീയ വ്യാപാരി ദിനത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ഒ.ആർ. രവിയുടെ നേതൃത്വത്തിൽ രാവിലെ പതാക ഉയർത്തിയ ശേഷം മധുര പലഹാര വിതരണം നടത്തി. വ്യാപാര ദിന സന്ദേശവും നൽകി. വൈസ് പ്രസിഡന്റ് വി.എസ്. ബിനുമോൻ, ട്രഷറർ ഇ.കെ. ശശികുമാർ, സെക്രട്ടറി വി.എൻ. അനിൽകുമാർ, ജില്ലാകൗൺസിലംഗം ഡി.എ. തോമസ്, വനിതാ വിംഗ് പ്രസിഡന്റ് മഞ്ജു അനിൽകുമാർ, ജന. സെക്രട്ടറി അഹിത സജീന്ദ്രൻ, ട്രഷറർ ജോബിന വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.