ബൈക്കിൽ ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ പോ​യി
Sunday, August 10, 2025 7:28 AM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച വ​യോ​ധി​ക​നെ ഇ​ടി​ച്ചി​ട്ട വാ​ഹ​നം നി​ർ​ത്താ​തെ പോ​യി.​ എ​ച്ച്.പി​. സി. പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജോ​സ​ഫി (70) നെയാ​ണ് പി​ന്നി​ൽനി​ന്നു വ​ന്ന വാ​ഹ​നം ഇ​ടി​ച്ചി​ട്ട​ത്. തെ​റി​ച്ചു വീ​ണ ജോ​സ​ഫി​നെ നാ​ട്ടു​കാ​രും മ​റ്റും ചേ​ർ​ന്ന് വ​ണ്ടി​പ്പെ​രി​യാ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു.

കൈ​ക്കും തോ​ളി​നും ന​ടു​വി​നും കാ​ര്യ​മാ​യ പ​രി​ക്കു​ള്ള​തി​നാ​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ​ക്ക് ശേ​ഷം കു​മ​ളി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. വ​ണ്ടി​പ്പെ​രി​യാ​റി​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.