മു​ള്ള​രി​ങ്ങാ​ട് വീ​ണ്ടും കാ​ട്ടാ​ന
Sunday, August 10, 2025 7:28 AM IST
വ​ണ്ണ​പ്പു​റം: മു​ള്ള​രി​ങ്ങാ​ട് മേ​ഖ​ല​യി​ൽ ഭീ​തി വി​ത​ച്ച് വീ​ണ്ടും കാ​ട്ടാ​ന​യെ​ത്തി. മു​ള്ള​രി​ങ്ങാ​ട്-ത​ല​ക്കോ​ട് റോ​ഡ​രി​കി​ലാ​ണ് പ​ക​ൽസ​മ​യ​ത്ത് കാ​ട്ടാ​ന എ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ആ​ന​യെ പ​ന​ങ്കു​ഴി ഭാ​ഗ​ത്ത് നി​ൽ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ക​ണ്ട​ത്.

ഏ​റെ നേ​രം റോ​ഡ​രി​കി​ൽ നി​ന്ന​തി​ന് ശേ​ഷ​മാ​ണ് ആ​ന തി​രി​കേ കാ​ട്ടി​ലേക്ക് മ​ട​ങ്ങി​യ​ത്. മു​ള്ള​രി​ങ്ങാ​ട് മേ​ഖ​ല​യി​ൽ രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.