കെ.സി. ജോ​ർ​ജ് ച​ര​മ​വാ​ർ​ഷി​ക ആ​ച​ര​ണം
Sunday, August 10, 2025 7:27 AM IST
ക​ട്ട​പ്പ​ന: മി​ക​ച്ച നാ​ട​ക കൃ​ത്തി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ര​ണ്ടു ത​വ​ണ ക​ര​സ്ഥ​മാ​ക്കി​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം സെ​പ്റ്റം​ബ​ർ 23ന് ​ക​ട്ട​പ്പ​ന​യി​ൽ ന​ട​ത്തും. കെസി സൗ​ഹൃ​ദക്കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​നു​സ്മ​ര​ണ യോ​ഗ​വും നാ​ട​ക അ​വ​ത​ര​ണ​വും ന​ട​ക്കും. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​പേ​ഴ്സ​ണാ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ പേ​ഴ്സ​ണ്‍ ബീ​ന ടോ​മ​ിയെ​യും ക​ണ്‍​വീ​ന​റാ​യി എം.സി. ബോ​ബെ​ന​യും തെ​ര​ഞ്ഞെ​ടു​ത്തു. ജോ​യി വെ​ട്ടി​ക്കു​ഴി, സാ​ജ​ൻ ജോ​ർ​ജ്, ഇ.ജെ. ജോ​സ​ഫ്, സു​ഗ​ത​ൻ ക​രു​വാ​റ്റ എ​ന്നി​വ​രാ​ണ് ര​ക്ഷാ​ധി​കാ​രി​ക​ൾ.