ക​നാ​ൽ റോ​ഡി​ൽ കാ​ടുക​യ​റി; പാ​ന്പുശ​ല്യം രൂക്ഷം
Sunday, August 10, 2025 11:34 PM IST
തൊ​ടു​പു​ഴ: ഇ​ട​വെ​ട്ടി ക​നാ​ൽ റോ​ഡി​ന്‍റെ ഇ​രുവ​ശ​വും കാ​ടു വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മെ​ന്ന് പ​രാ​തി. തെ​ക്കും​ഭാ​ഗം മു​ത​ൽ ഇ​ട​വെ​ട്ടി വ​രെ​യു​ള്ള ക​നാ​ൽ റോ​ഡ​രി​കി​ലാ​ണ് വ​ലി​യ പൊ​ക്ക​ത്തി​ൽ കാ​ടു വ​ള​ർ​ന്നുനി​ൽ​ക്കു​ന്ന​ത്.

നൂ​റു ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും കാ​ൽ​ന​ട​ക്കാ​രും സ​ഞ്ച​രി​ക്കു​ന്ന പാ​ത​യാ​ണ് ക​നാ​ൽ റോ​ഡ്. എ​ന്നാ​ൽ ഇ​രു​വ​ശ​വും കാ​ടുപി​ടി​ച്ചു കി​ട​ക്കു​ന്ന​തി​നാ​ൽ മാ​ര​ക വി​ഷ​മു​ള്ള ഇ​ഴ​ജ​ന്തു​ക​ളു​ടെ ശ​ല്യം മൂ​ലം ഇ​തുവ​ഴി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഭാ​തസ​വാ​രി​ക്ക് ഇ​റ​ങ്ങി​യ​വ​ർ ക​ഷ്ടി​ച്ചാ​ണ് പാ​ന്പു​ക​ടി ഏ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.

എം​വി​ഐ​പി​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ക​നാ​ൽ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.