ഫ്ലാ​ഷ് മോ​ബു​മാ​യി വി​ദ്യാ​ര്‍​ഥിക​ള്‍
Monday, August 11, 2025 4:58 AM IST
മു​വാ​റ്റു​പു​ഴ: യു​ദ്ധ​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി ന​ഗ​ര​ത്തി​ല്‍ ഫ്ലാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍. ര​ണ്ടാ​ര്‍​ക​ര എ​സ്എ​ബി​ടി​എം സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് വ​ണ്‍​വേ ജം​ഗ്ഷ​നി​ല്‍ യു​ദ്ധ​വി​രു​ദ്ധ ഫ്ലാ​ഷ് മോ​ബ് അ​വ​രി​പ്പി​ച്ച​ത്. ലോ​ക​യു​ദ്ധ​ങ്ങ​ള്‍ വി​ത​ച്ച നാ​ശ​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന പോ​സ്റ്റ​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യാ​യി​രു​ന്നു ഫ്ലാ​ഷ് മോ​ബ്.

എ​ഴു​ത്തു​കാ​ര​ന്‍ പി.​എ​സ്.​എ. ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ എം.​എം. അ​ലി​യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ കെ.​എം. ഷ​ക്കീ​ര്‍, പ്ര​ധാ​നാ​ധ്യാ​പി​ക എം.​എ. ഫൗ​സി​യ, എം​എ​സ്എം ട്ര​സ്റ്റ് സെ​ക്ര​ട്ട​റി എം.​എം. അ​ലി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​എം. ജാ​ഫ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ സ​ലാം മൗ​ല​വി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ലി​ക്ക​ത്ത് അ​ഫ്‌​സ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.