ആകാശപ്പറവകളുടെ കൂട്ടുകാരുടെ സ്ഥാപകദിനം ആചരിച്ചു
Monday, August 11, 2025 4:46 AM IST
മ​ല​യാ​റ്റൂ​ര്‍: ദി​വ്യ​കാ​രു​ണ്യ മി​ഷ​ന​റി സ​ഭാം​ഗം ഫാ. ​ജോ​ര്‍​ജ് കു​റ്റി​ക്ക​ൽ‍ സ്ഥാ​പി​ച്ച ആ​കാ​ശ പ​റ​വ​ക​ളു​ടെ കൂ​ട്ടു​കാ​രു​ടെ 33-ാം സ്ഥാ​പ​ക ദി​ന​വും ന​വീ​ക​രി​ച്ച ചാ​പ്പ​ലി​ന്‍റെ ആ​ശീ​ര്‍​വാ​ദ​വും ഈ​ശോ​യു​ടെ രൂ​പാ​ന്ത​രീ​ക​ര​ണ തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ളും ന​ട​ന്നു.

ഫാ. ​സൈ​മ​ണ്‍ ചി​റ​മേ​ല്‍ ആ​ശ്ര​മ ചാ​പ്പ​ല്‍ ആ​ശീ​ര്‍​വ​ദി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ജീ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചി​റ​മേ​ല്‍, മ​ല​യാ​റ്റൂ​ര്‍ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ഒ​ഴ​ല​ക്കാ​ട്ട്, മ​ല​യാ​റ്റൂ​ര്‍ നീ​ലീശ്വ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി അ​വോ​ക്കാ​ര​ന്‍, എ​ഫ്ബി​ഐ ഡ​യ​റ​ക്ട​ര്‍ ഫാ. ​സു​ശീ​ല്‍ കി​ഴ​ക്കേ​കു​ന്നേ​ല്‍, അ​ഡ്വ. ജോ​സ് തെ​റ്റ​യി​ല്‍,

സെ​ലി​ന്‍ പോ​ള്‍, സെ​ബി കി​ട​ങ്ങേ​ന്‍, ലാ​ലി​ച്ച​ന്‍ ത​ഴ​ക്ക​ല്‍, ബി​ന്ദു സെ​ബാ​സ്റ്റ്യ​ന്‍, അ​പ്പ​ച്ച​ന്‍ കാ​ഞ്ഞി​ര​ത്തു​കു​ന്നേ​ല്‍, സേ​വ്യ​ര്‍ വ​ട​ക്കും​ഞ്ചേ​രി, ഫാ. ​ജോ​സ​ഫ് പീ​ടി​ക​പ​റ​മ്പി​ല്‍, സാം​സ​ന​പ്പ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.