കുറുമശേരി ഗവ. യുപി സ്കൂളിന് ബസ് അനുവദിച്ചു
Sunday, August 10, 2025 5:13 AM IST
നെ​ടു​മ്പാ​ശേ​രി : പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ കു​റു​മ​ശേ​രി ഗ​വ. യു​പി സ്കൂ​ളി​ന് എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച ബ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സ്കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ നി​ര്‍​വഹി​ച്ചു.

പാ​റ​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​വി. ജ​യ​ദേ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രു​ന്നൂ​റോ​ളം കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന സ്കൂ​ളി​ന്‍റെ ദീ​ര്‍​ഘ​നാ​ള​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു സ്വ​ന്ത​മാ​യി ഒ​രു സ്കൂ​ള്‍ ബ​സ് എ​ന്ന​ത്.

എം​എ​ല്‍​എ യു​ടെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 19.29 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് സ്കൂ​ളി​ന് പു​തി​യ ബ​സ് വാ​ങ്ങി ന​ല്‍​കി​യ​ത്. ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. പ്ര​ദീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന് എം.​ജെ. ജോ​മി,

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​യ്സി ടോ​മി, പി.​പി. ജോ​യി, ആ​ര്‍.​സി നാ​യ​ര്‍, പ്ര​ധാ​നാ​ധ്യാ​പി​ക കെ.​കെ. ഷീ​ബ , എ​സ്.​എം.​സി ചെ​യ​ര്‍​മാ​ന്‍ എം ​എ​സ് ശി​വ​ദാ​സ​ന്‍, എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.