ജീവനക്കാരനെ കബളിപ്പിച്ച് സ്കൂട്ടറുമായി കടന്നയാൾ അറസ്റ്റിൽ
Monday, August 11, 2025 4:35 AM IST
കാ​ല​ടി: മൊ​ബൈ​ൽ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച് ഉ​ട​മ​യു​ടെ ഇ​രു​ച​ക്ര വാ​ഹ​ന​വു​മാ​യി ക​ട​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം എ​ട​വ​ണ്ണ സ്വ​ദേ​ശി സു​ധീ​ഷി​നെ​യാ​ണ്(25) കാ​ല​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ നാ​ലി​ന് കാ​ല​ടി ആ​ശ്ര​മം ജം​ഗ്ഷ​ൻ ഭാ​ഗ​ത്തു​ള്ള മൊ​ബൈ​ൽ സ​ർ​വീ​സ് സെ​ന്‍റ​റി​ന് സ​മീ​പം വ​ച്ചി​രു​ന്ന 1,25,000 രൂ​പ വി​ല​വ​രു​ന്ന സ്കൂ​ട്ട​റാ​ണ് മോ​ഷ​ണം പോ​യ​ത്.

ക​ട​യു​ട​മ​യും മു​ടി​ക്ക​ൽ സ്വ​ദേ​ശി​യു​മാ​യ യു​വാ​വി​ന്‍റെ പ​രി​ച​യ​ക്കാ​ര​നാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ക​ട​യി​ലെ ജോ​ലി​ക്കാ​ര​നി​ൽ നി​ന്നും വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​ക്ക​ലാ​ക്കി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​ശൂ​ർ ഭാ​ഗ​ത്തു​ള്ള പെ​ട്രോ​ൾ പ​മ്പി​ൽ സ്കൂ​ട്ട​ർ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തു ക​യാ​യി​രു​ന്നു.

പി​ന്നീ​ട് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് മോ​ഷ്ടാ​വ് പി​ടി​യിലാ​യ​ത്. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ.