പു​ഴ കൈ​യേ​റി മ​തി​ല്‍ നി​ര്‍​മി​ച്ച​താ​യി ആ​ക്ഷേ​പം
Monday, August 11, 2025 4:46 AM IST
തൃ​പ്പൂ​ണി​ത്തു​റ: ക​രി​ങ്ങാ​ച്ചി​റ പു​ഴ കൈ​യേ​റി മ​തി​ല്‍ നി​ര്‍​മി​ച്ച​താ​യി ആ​ക്ഷേ​പം. ക​രി​ങ്ങാ​ച്ചി​റ ജം​ഗ്ഷ​ന് തെ​ക്കു​ഭാ​ഗ​ത്ത് പാ​ല​സ് ഗാ​ര്‍​ഡ​ന് പി​ന്നി​ലാ​ണ് നാ​ല് മീ​റ്റ​റോ​ളം വീ​തി​യി​ല്‍ പു​ഴ കൈ​യേ​റി​യ​തെ​ന്നാ​ണ് ആ​ക്ഷേ​പ​മു​ള്ള​ത്.

പു​ഴ​യി​ലേ​യ്ക്ക് ഇ​റ​ക്കി​യി​ട്ട ക​രി​ങ്ക​ല്ലി​ല്‍ അ​ടി​സ്ഥാ​നം നി​ര്‍​മി​ച്ച് സി​മ​ന്‍റ് ക​ട്ട​ക​ളു​പ​യോ​ഗി​ച്ച് മ​തി​ല്‍ കെ​ട്ടി തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കൈ​യേ​റി​യ ഭാ​ഗം ചെ​മ്മ​ണ്ണ് ഇ​ട്ട് നി​റ​ച്ചി​ട്ടു​മു​ണ്ട്. അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. എ​ന്നാ​ല്‍ കൈ​യേ​റ്റം സം​ബ​ന്ധി​ച്ച് ആ​രും പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ല.