പ​ട്ടി​മ​റ്റം ജം​ഗ്ഷ​നി​ലെ വെ​യ്റ്റിം​ഗ് ഷെ​ഡും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു
Monday, August 11, 2025 4:58 AM IST
കോ​ല​ഞ്ചേ​രി: സ്വാ​ത​ന്ത്ര്യ​ദി​ന മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ട്ടി​മ​റ്റം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളും സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ന്‍റി​യ​ർ​മാ​രും ചേ​ർ​ന്ന് വെ​യ്റ്റിം​ഗ് ഷെ​ഡും, പ​ഞ്ചാ​യ​ത്ത് കോ​പ്ല​ക്സും, ഓ​പ്പ​ൺ സ്റ്റേ​ജും പ​രി​സ​ര​വും ശു​ചി​ക​രി​ച്ചു.

പ​ട്ടി​മ​റ്റം അ​ഗ്നി​ര​ക്ഷാ നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​ർ രാ​വി​ലെ 8ന് ​ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വാ​ർ​ഡം​ഗം ഇ​ബ്രാ​ഹിം, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ റാ​ബി​യ സ​ലിം, സി​വി​ൽ ഡി​ഫ​ൻ​സ് പോ​സ്റ്റ് വാ​ർ​ഡ​ൻ എ. ​അ​നി​ൽ​കു​മാ​ർ ഉ​ൾ​പ്പെ​ടെ 9 സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ന്‍റി​യേ​ഴ്സും, എ​ട്ട് സേ​നം​ഗ​ങ്ങ​ളും ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.