കു​മ്പ​ള​ങ്ങി, പ​ന​ങ്ങാ​ട് ആരോഗ്യ കേന്ദ്രങ്ങൾക്ക് ദേ​ശീ​യാം​ഗീ​കാ​രം
Monday, August 11, 2025 4:35 AM IST
കൊ​ച്ചി: കു​മ്പ​ള​ങ്ങി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, പ​ന​ങ്ങാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യ്ക്ക് നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സ്റ്റാ​ന്‍​ഡേ​ര്‍​ഡ്‌​സ് അം​ഗീ​കാ​രം ല​ഭി​ച്ചു. കു​മ്പ​ള​ങ്ങി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് 96.90 ശ​ത​മാ​ന​വും പ​ന​ങ്ങാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് 95.83 ശ​ത​മാ​ന​വും സ്‌​കോ​ര്‍ ല​ഭി​ച്ചു.

രോ​ഗി​ക​ള്‍​ക്കു​ള്ള സേ​വ​ന​ങ്ങ​ള്‍, മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത​യും വി​ത​ര​ണ​വും, ക്ലി​നി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍, പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സ്റ്റാ​ന്‍​ഡേ​ര്‍​ഡി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് 251 ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​തു​വ​രെ​യാ​യി എ​ന്‍​ക്യു​എ​എ​സ് അം​ഗീ​കാ​രം നേ​ടി​യി​ട്ടു​ണ്ട്.