പ്രതിഷേധിക്കേണ്ടത് കിഫ്ബി ആസ്ഥാനത്ത്: എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി എം​എ​ൽ​എ
Monday, August 11, 2025 4:58 AM IST
പെ​രു​മ്പാ​വൂ​ര്‍: കീ​ഴി​ല്ലം മു​ത​ല്‍ കു​റു​പ്പും​പ​ടി വ​രെ​യു​ള്ള റോ​ഡ് നി​ര്‍​മാ​ണം അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു പോ​കു​ന്ന​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ങ്ങ​ളോ​ട് ഒ​പ്പം കൂ​ടാ​തി​രു​ന്ന​വ​ര്‍ക്ക് ഇ​പ്പോ​ഴെ​ങ്കി​ലും പ്ര​തി​ഷേ​ധി​ക്കാ​ന്‍ തോ​ന്നി​യ​ത് ന​ന്നാ​യെ​ന്ന് എ​ല്‍​ദോ​സ് കു​ന്ന​പ്പ​ള്ളി എം​എ​ല്‍​എ. ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ളു​ടെ മാ​ര്‍​ച്ച് ത​ന്‍റെ നേ​രെ​യ​ല്ല വേ​ണ്ട​തെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ കി​ഫ്ബി​യു​ടെ ആ​സ്ഥാ​ന​ത്തേക്കാണ് അതു നടത്തേണ്ടതെന്ന് മ​റ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ആക്ഷേപിച്ചു.

2017 ജൂ​ലൈ 10ന് ​കി​ഫ്ബി​യി​ല്‍ നി​ന്ന് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച റോ​ഡാ​ണ് പു​ല്ലു​വ​ഴി-​പാ​ണി​യേ​ലി​പ്പോ​ര് റോ​ഡ്. കീ​ഴി​ല്ലം ഷാ​പ്പും​പ​ടി മു​ത​ല്‍ കു​റു​പ്പും​പ​ടി വ​രെ​യു​ള്ള 6.3 കി​ലോ​മീ​റ്റ​ര്‍ റോ​ഡ് ഫ​സ്റ്റ് റീ​ച്ചാ​യും കു​റു​പ്പും​പ​ടി എം​ജി​എം സ്‌​കൂ​ള്‍ മു​ത​ല്‍ പാ​ണി​യേ​ലി പോ​രു വ​രെ ര​ണ്ടാ​മ​ത്തെ റീ​ച്ചാ​യും ബി​എം ആ​ന്‍​ഡ് ബി​സി നി​ല​വാ​ര​ത്തി​ല്‍ പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഒ​ന്‍​പ​ത് വ​ര്‍​ഷ​ക്കാ​ല​മാ​യി സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് വൈ​കി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ​ല​ത​വ​ണ പു​തു​ക്കി നി​ശ്ച​യി​ക്ക​പ്പെ​ട്ട എ​സ്റ്റി​മേ​റ്റ് ഒ​ടു​വി​ല്‍ 25.06 കോ​ടി രൂ​പ​യ്ക്ക് കി​ഫ്ബി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത് ഇ​പ്പോ​ഴും പ​രി​ശോ​ധ​ന​യി​ല്‍ തു​ട​രു​ക​യാ​ണ്. നി​ര​വ​ധി ത​വ​ണ​ നി​യ​മ​സ​ഭ​യി​ല്‍ സ​ബ്മി​ഷ​ന്‍ ആ​യി റോ​ഡി​ന്‍റെ പ്ര​ശ്‌​നം ഉ​ന്ന​യി​ച്ച​തായും അദ്ദേഹം അറിയിച്ചു. ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ ഇ​നി​യും പൊ​ടി​യി​ടാ​തെ ഫ​യ​ലി​ല്‍ ഒ​പ്പു​വ​യ്ക്കാ​ന്‍ കി​ഫ്ബി ത​യാ​റാ​ക​ണ​മെ​ന്നും എംഎൽഎ കൂ​ട്ടി​ച്ചേ​ര്‍​ത്തു.