കോടനാട് പ്രദേശത്തെ മഴയളക്കാൻ വിദ്യാർഥികൾ
Saturday, August 9, 2025 4:33 AM IST
പെ​രു​മ്പാ​വൂ​ർ: കോ​ട​നാ​ട് പ്ര​ദേ​ശ​ത്ത് പെ​യ്യു​ന്ന മ​ഴ​യു​ടെ അ​ള​വെ​ടു​ക്കു​വാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്തി​റ​ങ്ങി. ബ​സേ​ലി​യോ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് 17 മ​ഴ മാ​പി​നി​ക​ൾ വി​വി​ധ വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ൽ സ്ഥാ​പി​ച്ച​ത്. ശാ​സ്ത്രീ​യ​മാ​യി മ​ഴ അ​ള​ക്കു​ന്ന​തി​നു​ള്ള മ​ഴ​മാ​പി​നി​ക​ൾ സ്കൂ​ളി​ലെ നേ​ച്ച​ർ ക്ല​ബ്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​മി​ച്ച​ത്.

നേ​ച്ച​ർ ക്ല​ബ്ബി​ലെ 50 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ റെ​യി​ൻ ഗേ​ജ് നി​ർ​മാ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മ​ഴ​യു​ടെ അ​ള​വ് ഓ​രോ ദി​വ​സ​വും അ​ള​ന്നെ​ടു​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ആ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. സ്കൂ​ൾ ഗ്രൗ​ണ്ടി​ലും മ​ഴ​മാ​പി​നി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ്രി​ൻ​സി​പ്പ​ൽ വി​ജി വി. ​ജോ​ൺ, അ​ധ്യാ​പ​ക​രാ​യ റി​യ വ​ർ​ഗീ​സ്, ഡി. ​ധ​ന്യ മോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.