ലോ​ട്ട​റി നന്പർ മാറ്റി വി​ല്പ​ന​ക്കാ​ര​നി​ൽ നി​ന്ന് പ​ണം ക​വ​ർ​ന്നു
Monday, August 11, 2025 4:46 AM IST
ചെ​റാ​യി: ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി എ​ത്തി​യ​യാ​ൾ ന​മ്പ​ർ തി​രു​ത്തി​യ ലോ​ട്ട​റി ടി​ക്ക​റ്റ് ന​ൽ​കി ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​നി​ൽ നി​ന്നും 950 രൂ​പ ക​വ​ർ​ന്നു.

സം​സ്ഥാ​ന​പാ​ത​യി​ൽ അ​യ്യ​മ്പി​ള്ളി സെ​ന്‍റ് ജോ​ൺ​സ് ലൈ​ൻ ഭാ​ഗ​ത്ത് ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന ത​റ​വ​ട്ടം പ​ള്ള​ത്ത് പ​ടി ര​വീ​ന്ദ്ര​നാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. തു​ട​ർ​ന്ന് ഈ ​തുകയു​മാ​യി ര​വീ​ന്ദ്ര​ൻ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന ഏ​ജ​ൻ​സി സ​മീ​പി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്.