14 കാ​ര​നെ ക​ത്തി​കാ​ട്ടി മ​ദ്യ​വും ക​ഞ്ചാ​വും ന​ല്‍​കി​യ പ്ര​തി ഒ​ളി​വി​ല്‍
Sunday, August 10, 2025 4:44 AM IST
കൊ​ച്ചി: ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി 14കാ​ര​ന് മ​ദ്യ​വും ക​ഞ്ചാ​വും ന​ല്‍​കി​യ കേ​സി​ലെ പ്ര​തി ഒ​ളി​വി​ല്‍. സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​നു പി​ന്നാ​ലെ പ്ര​തി തി​രു​വ​ന​ന്ത​പു​രം ക​ട​യ്ക്കാ​വൂ​ര്‍ സ്വ​ദേ​ശി പ്ര​ബി​ൻ(40) ഒ​ളി​വി​ല്‍​പ്പോ​വു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.

പ്ര​തി​യെ വൈ​കാ​തെ പി​ടി​കൂ​ടാ​നാ​കു​മെ​ന്ന് നോ​ര്‍​ത്ത് പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​യു​ടെ മു​ത്ത​ശി​യു​ടെ സു​ഹൃ​ത്താ​ണ് പ്ര​തി. സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. മാ​താ​പി​താ​ക്ക​ള്‍ വേ​ര്‍​പി​രി​ഞ്ഞ് ക​ഴി​യു​ന്ന കു​ട്ടി ന​ഗ​ര​ത്തി​ലെ ഒ​രു സ്‌​കൂ​ളി​ല്‍ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. കു​ട്ടി​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി വ​രി​ക​യാ​ണി​പ്പോ​ള്‍.