കാ​യി​ക​പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു
Monday, August 11, 2025 4:46 AM IST
ഫോ​ർ​ട്ടു​കൊ​ച്ചി: കാ​യി​ക മ​ത്സ​ര പ​രി​ശീ​ല​ക​നാ​യി 54 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ കൊ​ച്ചി​യു​ടെ ഫു​ട്ട്ബോ​ൾ ആ​ചാ​ര്യ​ൻ റൂ​ഫ​സ് ഡി​സൂ​സ​യേ​യും വി​വി​ധ കാ​യി​ക​യി​ന​ങ്ങ​ളി​ൽ സം​സ്ഥാ​ന-​ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത യു​വ കാ​യി​ക പ്ര​തി​ഭ​ക​ളെ​യും കു​മ്പ​ള​ങ്ങി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് നെ​ൽ​സ​ൻ കോ​ച്ചേ​രി പ്ര​തി​ഭാ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റൂ​ഫ​സ് ഡി​സൂ​സ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും കാ​യി​ക യു​വ​പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കൽ ചടങ്ങ് ഉദ്ഘാടനവും നടത്തി.