ലൈഫ് പദ്ധതി : ചൂർണിക്കരയിലെ പുറമ്പോക്ക് ഭൂമി സർവേ പുനരാരംഭിക്കുന്നു
Sunday, August 10, 2025 4:52 AM IST
ആ​ലു​വ: ചൂ​ർ​ണി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ലൈ​ഫ് പ​ദ്ധ​തി​ക്കാ​യി ക​ണ്ടെ​ത്തി​യ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ സ​ർ​വേ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​ലു​വ ത​ഹ​സി​ൽ​ദാ​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് സ​ർ​വേ ആ​ൻ​ഡ് ലാ​ൻ​ഡ് റി​ക്കോ​ർ​ഡ്സു​മാ​യി ആ​ലു​വ താ​ലൂ​ക്ക് വി​ഭാ​ഗം ബ​ന്ധ​പ്പെ​ട്ട​താ​യും ക​ക്ഷി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു തു​ട​ങ്ങി​യ​താ​യും ലൈ​ഫ് ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ദേ​ശീ​യ പാ​ത​യ്ക്ക് സ​മീ​പം ക​മ്പ​നി​പ്പ​ടി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്ത​നം നി​ല​ച്ച സ്റ്റാ​ൻ​ഡേ​ർ​ഡ് പോ​ട്ട​റീ​സ് അ​നു​ബ​ന്ധ ഭൂ​മി​ക​ളി​ലും കൈ​വ​ശ ഭൂ​മി​ക​ളി​ലും സ​ർ​വേ​ന​ട​ത്തി പു​റ​മ്പോ​ക്കു​ക​ൾ ക​ണ്ടെ​ത്തി അ​തി​ര​ട​യാ​ള​ങ്ങ​ൾ സ്ഥാ​പി​ക്കാ​നാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശം. ഭൂ​മി​ക​ളി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് ആ​ധു​നി​ക സ​ങ്കേ​ത​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ടോ​ട്ട​ൽ സ്റ്റേ​ഷ​ൻ-​ലേ​സ​ർ സ​ർ​വേ ന​ട​പ​ടി​ക​ളി​ലൂ​ടെ പു​റ​മ്പോ​ക്കു​ക​ൾ, പു​ഴ പു​റ​മ്പോ​ക്കു​ക​ൾ തി​ട്ട​പ്പെ​ടു​ത്താ​നാ​ണ് റ​വ​ന്യൂ അ​ധി​കാ​രി​ക​ളോ​ട് നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ഭൂ​ര​ഹി​ത​രാ​യ 600ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് ലൈ​ഫ്‌​മി​ഷ​ൻ പാ​ർ​പ്പി​ട പ​ദ്ധ​തി​യി​ലു​ള്ള​ത്. ഇ​വ​ർ​ക്ക് ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് പു​റ​മ്പോ​ക്ക് ഭൂ​മി തി​രി​ച്ചു​പി​ടി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​മ്പോ​ക്കു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നാ​യി റ​വ​ന്യൂ അ​ധി​കാ​രി​ക​ളും പ​ഞ്ചാ​യ​ത്തും ന​ട​പ​ടി എ​ടു​ത്തി​രു​ന്നി​ല്ല.

റ​വ​ന്യൂ പു​റ​മ്പോ​ക്ക് ഭൂ​മി​യാ​ണെ​ന്ന് ബോ​ർ​ഡ് സ്ഥാ​പി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ നി​ർ​ത്തി വ​യ്ക്കു​ക​യാ​യി​രു​ന്നു.