എ​ച്ച്എം​ടി ക​വ​ല​യി​ലെ റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ൽ
Monday, August 11, 2025 4:35 AM IST
ക​ള​മ​ശേ​രി: ദേ​ശീ​യ​പാ​ത​ എ​ച്ച് എം​ടി ക​വ​ല​യി​ല്‍ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് സ്റ്റോ​പ്പി​നോ​ട് ചേ​ര്‍​ന്ന് മ​ണ്ണി​ടി​ച്ചി​ല്‍. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​യ്ത മ​ഴ​യ്ക്ക് ശേ​ഷം 6.30 ഓ​ടെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​ത്. പോ​ളി​ടെ​ക്‌​നി​ക് ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വെ​ള്ളം താ​ഴത്തെ കാ​ന​യി​ലേ​ക്ക് ഇ​തുവ​ഴി​യാ​ണ് ഒ​ഴു​കു​ന്ന​ത്.

മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ണ​തി​നൊ​പ്പം കാ​ന​യും ഇ​ടി​ഞ്ഞു. ഇ​വി​ടെ വാ​ര്‍​ക്ക​പ്പ​ണി ന​ട​ത്താ​ന്‍ മൂ​ന്നോ​ളം കു​ഴി​ക​ള്‍ കു​ഴി​ച്ചി​രു​ന്നു. മ​ണ്ണ്ഇ​ടി​ഞ്ഞു വീ​ണ​തി​ന്‍റെ അ​ടി ഭാ​ഗ​ത്താ​ണ് കു​ഴി​ക​ള്‍ എ​ടു​ത്തി​രു​ന്ന​ത്. ഇ​താ​ണ് വേ​ഗ​ത്തി​ല്‍ ഇ​ടി​യാൻ കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.