ഫി​സാ​റ്റി​ൽ സം​സ്ഥാ​ന മാ​ത്‌സ് ​ക്വി​സ് ന​ട​ത്തി ‌‌
Sunday, August 10, 2025 5:13 AM IST
കൊ​ച്ചി: അ​ങ്ക​മാ​ലി ഫി​സാ​റ്റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് ഇ​ന്നോ​വേ​ഷ​ൻ കൗ​ൺ​സി​ലും സ​യ​ൻ​സ് ആ​ൻ​ഡ് ഹ്യൂ​മാ​നി​റ്റീ​സ് വി​ഭാ​ഗ​വും മാ​ത്‍​സ് ക്ല​ബും സം​യു​ക്ത​മാ​യി സം​സ്ഥാ​ന​ത​ല മാ​ത്‍​സ് ക്വി​സ് ന​ട​ത്തി. 26 കോ​ള​ജു​ക​ളി​ലെ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

കോ​ത​മം​ഗ​ലം എം​എ കോ​ള​ജി​ലെ ഫാ​ബ്രി​സി​യോ ജോ​സും വ​ർ​ഷ വി. ​ബാ​ബു​വും ഒ​ന്നാം സ്ഥാ​നം നേ​ടി. മു​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ലെ അ​തു​ൽ സി​ബി​ച്ച​ൻ- എം.​ജെ. ഹി​ഷാം, എ​റ​ണാ​കു​ളം സെ​ൻ​റ് തെ​രേ​സാ​സ് കോ​ള​ജി​ലെ ഗാ​യ​ത്രി വി. ​മ​ല്ല- എ.​പി. അ​തു​ല്യ​ദേ​വി ട‌ീ​മു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മു​ന്നും സ്ഥാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി.

വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജേ​ക്ക​ബ് തോ​മ​സ് വി​ത​ര​ണം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി. ആ​ർ. മി​നി, ഡീ​ൻ ഡോ. ​ജി. ഉ​ണ്ണി​ക​ർ​ത്ത,

സ​യ​ൻ​സ് ആ​ൻ​ഡ് ഹ്യൂ​മാ​നി​റ്റീ​സ് വി​ഭാ​ഗം മേ​ധാ​വി പി .​എ​സ്. ജി​ഷ, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ടി.​ജി. ധ​ന്യ,വി. ​കാ​ർ​ത്തി​ക, സ്റ്റു​ഡ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ൻ​സാ ആന്‍റു, കാ​ത​റി​ൻ മേ​രി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.