വോ​ട്ട​ർ പ​ട്ടി​ക: 64,151 പേ​ർ അ​പേ​ക്ഷ ന​ൽ​കി
Sunday, August 10, 2025 7:27 AM IST
ഇ​ടു​ക്കി: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പു​തു​താ​യി പേ​രു ചേ​ർ​ക്കാ​ൻ ജി​ല്ല​യി​ൽ ഇ​തുവ​രെ അ​പേ​ക്ഷ ന​ൽ​കി​യ​ത് 64,151 പേ​ർ. ക​ര​ട് പ​ട്ടി​ക​യി​ലെ വി​വ​ര​ങ്ങ​ൾ തി​രു​ത്തു​ന്ന​തി​ന് 391 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചു.

ഒ​രു വാ​ർ​ഡി​ൽനി​ന്നു മ​റ്റൊ​രു വാ​ർ​ഡി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് 7059 പേ​ർ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽനി​ന്നു പേ​ര് ഒ​ഴി​വാ​ക്കാ​നും ഇ​തു സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ളു​മാ​യി 8862 അ​പേ​ക്ഷ​ക​രു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

പേ​രു ചേ​ർ​ക്കു​ന്ന​തി​നു​ള്ള തീ​യ​തി 12 വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഇന്നും നാളെയും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. പേ​ര് ചേ​ർ​ക്കു​ന്ന​തി​നും പ​ട്ടി​ക​യി​ലെ വി​ലാ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​തി​നും ഒ​രു വാ​ർ​ഡി​ൽനി​ന്നു മ​റ്റൊ​രു വാ​ർ​ഡി​ലേ​ക്കാ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്കോ സ്ഥാ​ന​മാ​റ്റം വ​രു​ത്തു​ന്ന​തി​നും പേ​ര് ഒ​ഴി​വാ​ക്കു​ന്ന​തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 12 വ​രെ ന​ൽ​കാം.

ക​മ്മീ​ഷ​ന്‍റെ sec.kerala. gov.in വെ​ബ്സൈ​റ്റി​ലാ​ണ് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. 2025 ജ​നു​വ​രി ഒ​ന്നി​നോ അ​തി​ന് മു​ന്പോ 18 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് പേ​ര് ചേ​ർ​ക്കാം.