പ​ച്ച​ക്ക​റിവി​ല ഉ​യ​ർ​ന്നുതു​ട​ങ്ങി; ഓ​ണ​ത്തി​ന് കൈ ​പൊ​ള്ളു​മോ?
Sunday, August 10, 2025 7:28 AM IST
തൊ​ടു​പു​ഴ: ഓ​ണ​മെ​ത്തു​ന്ന​തി​നു മു​ന്പു ത​ന്നെ പ​ച്ച​ക്ക​റി​വി​ല കു​തി​ച്ചു തു​ട​ങ്ങി. കാ​ര​റ്റ്, ത​ക്കാ​ളി, ബീ​ൻ​സ്, വ​ള്ളി​പ്പ​യ​ർ, കോ​വ​യ്ക്ക തു​ട​ങ്ങി പ​ല ഇ​ന​ങ്ങ​ളു​ടെ​യും വി​ല ഉ​യ​ർ​ന്നു. ഈ ​രീ​തി​യി​ൽ പോ​യാ​ൽ ഓ​ണസ​ദ്യ ഒ​രു​ക്കാ​ൻ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ പ​ണം മു​ട​ക്കേ​ണ്ടിവ​രു​മെ​ന്ന സൂ​ച​ന​യാ​ണ് വി​പ​ണി ന​ൽ​കു​ന്ന​ത്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​താ​ണ് പ​ച്ച​ക്ക​റി വി​ല ഉ​യ​രാ​നി​ട​യാ​ക്കി​യ​ത്.

പല വില

ഒ​രു സ്ഥ​ല​ത്തുത​ന്നെ പ​ല ക​ട​ക​ളി​ലും വ്യ​ത്യ​സ്ത നി​ര​ക്കു​ക​ളി​ലാ​ണ് പ​ച്ച​ക്ക​റി വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലും ക​ന​ത്ത മ​ഴ മൂ​ല​മു​ണ്ടാ​യ വി​ള​നാ​ശ​മാ​ണ് വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണ​മാ​യി വി​ൽ​പ്പ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. സം​സ്ഥാ​ന​ത്ത് പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളെ​യാ​ണ് പ്ര​ധാ​ന​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്.

ആശങ്കയിൽ ജനങ്ങൾ

ഓ​ണം, വി​വാ​ഹസീ​സ​ണ്‍ എ​ന്നി​വ എ​ത്തു​ന്ന​തി​നു മു​ൻ​പേ വി​പ​ണി​യി​ൽ വി​ല ഉ​യ​ർ​ന്ന​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്. ഈ ​നി​ല തു​ട​ർ​ന്നാ​ൽ ഓ​ണ​മെ​ത്തു​ന്പോ​ൾ അ​ടു​ക്ക​ള ബ​ജ​റ്റ് പൂ​ർ​ണ​മാ​യും താ​ളം തെ​റ്റു​മെ​ന്ന് വീ​ട്ട​മ്മ​മാ​ർ പ​റ​യു​ന്നു.

അ​തേ​സ​മ​യം, വി​ല​ക്ക​യ​റ്റ​ത്തി​ൽ റി​ക്കാ​ർ​ഡി​ട്ട വെ​ളി​ച്ചെ​ണ്ണ​യു​ടെ​യും തേ​ങ്ങ​യു​ടെ​യും വി​ല അ​ൽ​പം കു​റ​ഞ്ഞ​ത് ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ ഓ​ണ​ത്തി​ന് കു​റ​ഞ്ഞ വി​ല​യ്ക്ക് പ​ച്ച​ക്ക​റി ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കൃ​ഷിവ​കു​പ്പും ഹോ​ർ​ട്ടി​കോ​ർ​പ്പും വി​എ​ഫ്സി​കെ​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം ന​ട​ന്നു വ​രു​ന്നു​ണ്ട്.

വില ഇങ്ങനെ

ഒ​രു കി​ലോ കാ​ര​റ്റ് 80 രൂ​പ വ​രെ​യാ​ണ് ചി​ല്ല​റ വി​ല. ബീ​ൻ​സി​ന് 60-80 രൂ​പ​യും. ത​ക്കാ​ളി - 60, കോ​വ​യ്ക്ക - 60-70, വ​ള്ളി​പ്പ​യ​ർ -70, സ​വാ​ള -30, ഇ​ഞ്ചി - 120, ചു​വ​ന്നു​ള്ളി - 60, വെ​ളു​ത്തു​ള്ളി - 160, പാ​വ​യ്ക്ക - 60, ചേ​ന- 70, വെ​ള്ള​രി- 50- 60, വെ​ണ്ട​യ്ക്ക- 60, കി​ഴ​ങ്ങ് -30 എ​ന്നി​ങ്ങ​നെ​യാ​ണ് ചി​ല്ല​റ വി​ൽ​പ്പ​ന.

അ​തേ​സ​മ​യം മു​രി​ങ്ങ​ക്കാ​യ, പ​ച്ച​മു​ള​ക് തു​ട​ങ്ങി ചി​ല ഇ​ന​ങ്ങ​ളു​ടെ വി​ല കു​റ​ഞ്ഞി​ട്ടു​ണ്ട്. മു​രി​ങ്ങ​ക്കാ​യ കി​ലോ​യ്ക്ക് 40 രൂ​പ​യാ​ണ് വി​ല.