തൃ​പ്പാ​ളൂ​ർ കി​ണ്ടി​മു​ക്കി​ൽ തെ​രു​വു​നാ​യ ശ​ല്യം
Monday, August 11, 2025 1:07 AM IST
ആ​ല​ത്തൂ​ർ: തൃ​പ്പാ​ളൂ​ർ കി​ണ്ടി​മു​ക്കി​ൽ തെ​രു​വു​നാ​യ ശ​ല്യം​മൂ​ലം യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടു​ന്നു. സ്കൂ​ൾ കു​ട്ടി​ക​ൾ അ​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​ർ ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്.

ബ്ലോ​ക്ക് ഓ​ഫീ​സ്, മൃ​ഗാ​ശു​പ​ത്രി, സീ​ഡ്ഫാം, കൃ​ഷി​ഭ​വ​ൻ, ഗു​രു​കു​ലം സ്കൂ​ൾ, വി​എ​ഫ്പി​സി​കെ തു​ട​ങ്ങി വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ കി​ണ്ടി​മു​ക്കി​ന് സ​മീ​പ​ത്തു​ണ്ട്.

കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കു​മാ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ ഭീ​ഷ​ണി കു​ടു​ത​ലാ​യു​ള്ള​ത്. ആ​കെ ശ​ബ്ദ​മു​ഖ​രി​ത​മാ​യ തി​ര​ക്കേ​റി​യ സ്ഥ​ല​മാ​ണ് കി​ണ്ടി​മു​ക്ക്. യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും തി​ര​ക്കി​ൽ പാ​യു​ന്ന​തി​നി​ട​യി​ലാ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ വ​ര​വ്.

കൂ​ട്ട​മാ​യി എ​ത്തു​ന്ന നാ​യ്ക്ക​ൾ പ​ല​പ്പോ​ഴും ആ​ക്ര​മ​ണ​കാ​രി​ക​ളാ​ണ്. പ​ല​പ്പോ​ഴും പ​ത്തോ​ളം നാ​യ്ക്ക​ൾ വ​രെ ഒ​രു സം​ഘ​ത്തി​ൽ ഉ​ണ്ടാ​കും. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ പ​ല​പ്പോ​ഴും ഇ​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ന്നു​ണ്ട്.