വെ​ല്‍​നെ​സ് സെ​ന്‍റ​റു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ അ​നു​മോ​ദി​ച്ചു
Monday, August 11, 2025 6:52 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ എ​ന്‍​എ​ബി​എ​ച്ച് എ​ന്‍​ട്രി ലെ​വ​ല്‍ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ അം​ഗീ​കാ​രം നേ​ടി​യ ആ​യു​ഷ് ഹെ​ല്‍​ത്ത് ആ​ൻ​ഡ് വെ​ല്‍​നെ​സ് സെ​ന്‍റ​റു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ അ​നു​മോ​ദി​ച്ചു.

പ​ട്ടം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഇ​എം​എ​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങ് എ.​എ. റ​ഹിം എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​മി​നി എ​സ്. പൈ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഗാ​യ​ത്രി, ഡോ. ​പി.​ആ​ര്‍. സ​ജി, ഡോ. ​ജ​യ​നാ​രാ​യ​ണ​ന്‍, ഡോ. ​മ​ഞ്ജു​ള​ശ്രീ ത​ങ്ക​ച്ചി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.