വീ​ടു​ക​യ​റി ആ​ക്ര​മ​ണം; യു​വാ​വ് പി​ടി​യി​ല്‍
Monday, August 11, 2025 6:53 AM IST
പേ​രൂ​ര്‍​ക്ക​ട: വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ സിൽ ഒ​ളി​വി​ലാ​യി​രു​ന്ന​യാ​ളെ ക​ര​മ​ന പി​ടി​കൂ​ടി. നേ​മം മാ​യം​കോ​ട് വെ​ള്ളം​കെ​ട്ടു വി​ള വീ​ട്ടി​ല്‍ വി​ഷ്ണു​പ്ര​സാ​ദ് (29) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ര​മ​ന സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മ​ണ​ക്കാ​ട് എ​സ്എ​ന്‍ആ​ര്‍എ 134-ല്‍ ​ശ്രീ​കു​മാ​റി​ന്റെ മേ​ലേ​കു​ള​ച്ചി​വി​ള വീ​ട്ടി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

ശ്രീ​കു​മാ​റും വി​ഷ്ണു​പ്ര​സാ​ദും ത​മ്മി​ല്‍ നേ​ര​ത്തെ നി​ല​നി​ന്നി​രു​ന്ന ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണം. സം​ഭ​വ​ദി​വ​സം ര​ണ്ടു​ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ നാ​ലം​ഗ​സം​ഘം ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ത​ക​ര്‍​ക്കു​ക​യും വീ​ടി​ന്‍റെ ഗ്ലാ​സു​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു.

അ​ക്ര​മി​സം​ഘം എ​ത്തി​യ​ത​റി​ഞ്ഞ് ഇ​രു​നി​ല​വീ​ടി​ന്‍റെ മു​ക​ള്‍​നി​ല​യി​ലെ​ത്തി​യ ശ്രീ​കു​മാ​റും കു​ടും​ബ​വും വീ​ടു പൂ​ട്ടി ഒ​ളി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട മൂ​ന്നു​പേ​രെ നേ​ര​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.