ചെ​ങ്ങ​ന്നൂ​രി​ന് പു​തി​യ റ​വ​ന്യു ട​വ​ർ: നി​ർ​മാ​ണോ​ദ്ഘാ​ട​നം 14ന്
Sunday, August 10, 2025 11:34 PM IST
ചെങ്ങ​ന്നൂ​ര്‍: കാ​ല​ങ്ങ​ളാ​യി ചെ​ങ്ങ​ന്നൂ​രി​ലെ റ​വ​ന്യു ഓ​ഫീ​സു​ക​ള്‍ നേ​രി​ട്ടി​രു​ന്ന സ്ഥ​ല​പ​രി​മി​തി​ക്ക് ഉ​ട​ന്‍ പ​രി​ഹാ​ര​മാ​കും. പ​ഴ​യ താ​ലൂ​ക്ക് ഓ​ഫീ​സ് സ്ഥി​തി ചെ​യ്തി​രു​ന്ന സ്ഥ​ല​ത്ത് നി​ര്‍​മി​ക്കു​ന്ന പു​തി​യ റ​വ​ന്യു ട​വ​റി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം 14ന് ​ന​ട​ക്കും. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ 22.12 കോ​ടി രൂ​പ ചെ​ല​വി​ല്‍ 57,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​ത്തി​ല്‍ അ​ഞ്ചു നി​ല​ക​ളു​ള്ള മി​നി സി​വി​ല്‍ സ്റ്റേ​ഷ​നാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.

നി​ര്‍​മാ​ണോദ്ഘാ​ട​ന​ം മ​ന്ത്രി കെ. ​രാ​ജ​ന്‍ നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങി​ല്‍ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും.

ഓ​ഫീ​സു​ക​ളും
സൗ​ക​ര്യ​ങ്ങ​ളും

താ​ഴ​ത്തെ നി​ല​യി​ല്‍ വാ​ഹ​ന പാ​ര്‍​ക്കിം​ഗ്, കാന്‍റീന്‍, താ​ലൂ​ക്ക് ഇ​ല​ക്ഷ​ന്‍ ഗോ​ഡൗ​ണ്‍, പൊ​തു ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള സ്ഥ​ലം.​ ഒ​ന്നാം നി​ല​യി​ല്‍ സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ്. ര​ണ്ടാം നി​ല​യി​ല്‍ താ​ലൂ​ക്ക് ഓ​ഫീ​സ്. മൂ​ന്നാം നി​ല​യി​ല്‍ ആ​ര്‍​ഡി​ഒ ഓ​ഫീ​സ്. നാ​ലാം നി​ല​യി​ല്‍ ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെന്‍റ് റൂം, ​പൊ​തു​വാ​യ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍. ഇ​തു​കൂ​ടാ​തെ, എ​ല്ലാ നി​ല​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മു​ള്ള ശു​ചി​മു​റി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ​യും ഒ​രു​ക്കു​ന്നു​ണ്ട്. പ്ര​കൃ​തിദു​ര​ന്ത​ങ്ങ​ള്‍ നേ​രി​ടാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​നു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍, ഇ​ല​ക്ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍, സ്‌​ട്രോ​ംഗ് റൂം ​എ​ന്നി​വ​യും കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ല്‍ ഉ​ണ്ടാ​കും.

200-ാം പി​റ​ന്നാ​ള്‍
വേ​ള​യി​ല്‍ പു​തി​യ
കെ​ട്ടി​ടം

ചെ​ങ്ങ​ന്നൂ​ര്‍ താ​ലൂ​ക്കി​ന്‍റെ 200-ാം പി​റ​ന്നാ​ള്‍ വേ​ള​യി​ലാ​ണ് ഈ ​പു​തി​യ ആ​സ്ഥാ​നം യാ​ഥാ​ര്‍​ഥ്യമാ​കു​ന്ന​ത് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. 1824 മാ​ര്‍​ച്ച് 11നാ​ണ് തി​രു​വി​താം​കൂ​ര്‍ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഉ​ത്ത​ര​വി​ലൂ​ടെ ചെ​ങ്ങ​ന്നൂ​ര്‍ താ​ലൂ​ക്ക് രൂ​പീ​കൃ​ത​മാ​യ​ത്. 1922ല്‍ ​ചെ​ല​വ് ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി താ​ലൂ​ക്ക് നി​ര്‍​ത്ത​ലാ​ക്കി തി​രു​വ​ല്ല​യോ​ട് കൂ​ട്ടി​ച്ചേ​ര്‍​ത്തെ​ങ്കി​ലും കേ​ര​ള​പ്പി​റ​വി​ക്കുശേ​ഷം ഇ​ത് വീ​ണ്ടും പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ല്‍ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് താ​ലൂ​ക്ക് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പു​തി​യ റ​വ​ന്യു ട​വ​ര്‍ വ​രു​ന്ന​തോ​ടെ ചെ​ങ്ങ​ന്നൂ​രി​ലെ റ​വ​ന്യു ഓ​ഫീ​സു​ക​ള്‍​ക്കു പു​തി​യൊ​ര​ധ്യാ​യം കു​റി​ക്കാ​ന്‍ സാ​ധി​ക്കും.


ചെ​ങ്ങ​ന്നൂ​രി​ല്‍ ഒ​രു പ​ദ്ധ​തി കൂ​ടി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു.14ന് ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ക്കും. നി​ല​വി​ല്‍ ചെ​ങ്ങ​ന്നൂ​രി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ള​ല്‍ പ്രവ​ര്‍​ത്തി​ക്കു​ന്ന റ​വ​ന്യു ഓ​ഫീ​സു​ക​ള്‍ ഇ​നി ഒ​രു കെ​ട്ടി​ട​ത്തി​നു കീ​ഴി​ലാ​കും. ഇ​ത് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ, റ​വ​ന്യു കാ​ര്യ​ങ്ങ​ള്‍​ക്കാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ പോ​കേ​ണ്ട ബു​ദ്ധി​മു​ട്ട് ജ​ന​ങ്ങ​ള്‍​ക്ക് ഒ​ഴി​വാ​കും.
മന്ത്രി സ​ജി ചെ​റി​യാ​ന്‍