രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
Sunday, August 10, 2025 7:14 AM IST
അമ്പ​ല​പ്പു​ഴ: പു​ന്ന​പ്ര​യി​ൽ രാ​സ​ല​ഹ​രി​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡും പു​ന്ന​പ്ര പോ​ലീസും ചേ​ർ​ന്ന് വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന 5 ഗ്രാം ​എംഡിഎം​എ​യു​മാ​യി പു​ന്ന​പ്ര പു​ത്ത​ൻ​ചി​റ വീ​ട്ടി​ൽ അ​ഖി​ൽ , പു​ന്ന​പ്ര പു​ത്ത​ൻ​ചി​റ​യി​ൽ വീ​ട്ടി​ൽ വൈ​ശാ​ഖ് എ​ന്നി​വ​രെ​യാ​ണ് പി​ടി​കു​ടി​യ​ത്.

ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ എ​ഡി​ജി​പി​യു​ടെ ഓ​പ്പ​റേ​ഷ​ൻ ഡി. ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ഓ​ണവി​പ​ണി ല​ക്ഷ്യ​മി​ട്ട് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ മ​യ​ക്കുമ​രു​ന്നു​ക​ൾ കൊ​ണ്ടു​വ​ന്ന് സ്റ്റോ​ക്ക് ചെ​യ്‌​ത് അ​സ​മ​യ​ങ്ങ​ളി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡും പു​ന്ന​പ്ര പോ​ലീ​സും ചേ​ർ​ന്ന് പ​ഴ​യ ന​ട​ക്കാ​വ് റോ​ഡി​ൽ പ​ത്തി​ൽ പാ​ല​ത്തി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​തി​മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ 5 ഗ്രാം ​എം ഡി ​എം എ​യു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

വൈ​ശാ​ഖി​ന്‍റെ പേ​രി​ൽ നി​ര​വ​ധി കേ​സ് നി​ല​വി​ലു​ണ്ട്. അ​ഖി​ലും മ​റ്റൊ​രാ​ളും ചേ​ർ​ന്ന് കേ​ര​ള​ത്തി​നു പു​റ​ത്തു​പോ​യി എംഡി എം​എ വാ​ങ്ങി നാ​ട്ടി​ൽ എ​ത്തി​ച്ചുകൊ​ടു​ക്കു​ക​യും അ​ത് വൈ​ശാ​ഖ് നാ​ട്ടി​ൽ വി​ത​ര​ണം ചെ​യ്യു​ക​യു​മാ​ണ് ചെ​യ്‌​തുവ​ന്ന​ത്. മാ​സ​ത്തി​ൽ പ​ല പ്രാ​വ​ശ്യം ല​ഹ​രി​വ​സ്തു​ക്ക​ൾ വാ​ങ്ങി നാ​ട്ടി​ലെ​ത്തി​ച്ച് അ​മി​ത ലാ​ഭ​മു​ണ്ടാ​ക്കി ആ​ഡം​ബ​രജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ.

ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്‌​പി ബി. ​പ​ങ്ക​ജാ​ക്ഷ​ന്‍റെ നേ​തൃ​ത്വത്തി​ലു​ള്ള ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡും അ​മ്പ​ല​പ്പു​ഴ ഡിവൈ എ​സ്പി കെ.​എ​ൻ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന്ന​പ്ര സി ​ഐ മ​ഞ്ജു​ദാ​സ്, സി​പിഒ ​ജോ​ജോ, അ​ല​ക്‌​സ് വ​ർ​ക്കി സു​ഭാ​ഷ് എ​ന്നി​വ​രും ചേർന്നാണ് പ്ര​തി​ക​ളെ പി​ടി​കു​ടി​യ​ത്.