പൂ​ങ്കാ​വ് പ​ള്ളി​യി​ൽ തി​രു​നാ​ളും ഇ​ട​വ​കദി​ന​വും
Sunday, August 10, 2025 7:14 AM IST
ആല​പ്പു​ഴ: സു​പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പൂ​ങ്കാ​വ് പ​ള്ളി​യി​ൽ സ്വ​ർ​ഗ്ഗാ​രോ​പി​ത മാ​താ​വി​ന്‍റെ തി​രു​നാ​ളും ഇ​ട​വ​ക ദി​ന​വും നാളെ മു​ത​ൽ 15 വ​രെ ആ​ഘോ​ഷി​ക്കും. നാളെ രാ​വി​ലെ 6 നും 7​നും ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 6ന് ​പ്ര​സു​ദേ​ന്തി സ്വീ​ക​ര​ണം.

തു​ട​ർ​ന്ന് വി​കാ​രി ഫാ. സേ​വ്യ​ർ ചി​റ​മേ​ൽ കൊ​ടി​യേറ്റും. ഫാ. അ​ല​ൻ അ​ഗ​സ്റ്റി​ൻ പു​ന്ന​യ്ക്ക​ൽ ദിവ്യബലിയർപ്പിക്കും. വ​ച​ന​പ്ര​ഘോ​ഷ​ണം അ​ല​ക്സാ​ണ്ട​ർ കൊ​ച്ചീ​ക്കാ​ര​ൻവീ​ട്. 12നു രാവിലെ 6 നും 7 ​നും ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 6 ന് ​ജ​പ​മാ​ല, ദി​വ്യ​ബ​ലി: ഫാ. നി​ക്സ​ൺ തോ​ലാ​ട്ട് . വ​ച​ന​പ്ര​ഘോ​ഷ​ണം: ഫാ. ലോ​ബോ ലോ​റ​ൻ​സ്.

വാ​ഴ്്ച ദി​ന​മാ​യ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​വ​രും വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള പ്ര​സു​ദേ​ന്തി​മാ​രു​ടെ സ്വീ​ക​ര​ണം സെ​ന്‍റ് ആന്‍റ​ണീ​സ് ക​പ്പോ​ള​യി​ൽ . തു​ട​ർ​ന്ന് ദി​വ്യ​ബ​ലി: ഫാ.​ ജോ​ഷി ത​ളി​യ​ശേ​രി. വ​ചന​പ്ര​ഘോ​ഷ​ണം: ഫാ.​പോ​ൾ.​ജെ. അ​റ​യ്ക്ക​ൽ. വേ​സ്പ​ര ദി​ന​ത്തി​ൽ രാ​വി​ലെ 6 നും 7 ​നും ദി​വ്യ​ബ​ലി വൈ​കു​ന്നേ​രം 6ന് ​ജ​പ​മാ​ല, ദി​വ്യ​ബ​ലി: ഫാ. പ്രി​ൻ​സ് പു​ത്ത​ൻ ച​ക്കാ​ല​യ്ക്ക​ൽ. വ​ച​ന​പ്ര​ഘോ​ഷ​ണം: ഫാ.​സെ​ബാ​സ്റ്റ്യ​ൻ ശാ​സ്താം​പ​റ​മ്പി​ൽ. തി​രു​നാ​ൾ ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച രാവിലെ 5.30 തി​നും 7നും ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 4.30​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി: ഫാ.​ജോ​ബി​ൻ മാ​ത്യു വ​ലി​യ​വീ​ട്. സ​ന്ദേ​ശം: ഫാ.​സെ​ബാ​സ്‌​റ്റ്യ​ൻ കു​റ്റിവീ​ട്ടി​ൽ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്, ക​ലാ​പ​രി​പാ​ടി​ക​ൾ.