ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു
Sunday, August 10, 2025 11:34 PM IST
ചേ​ർ​ത്ത​ല: ‍ഡി​വൈ‍​ഡ​റി​ല്‍ ത​ട്ടി നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് കോ​നാ​ട്ടു​ശേ​രി തെ​ക്കേ​ത്താ​ന്നി​ക്ക​ൽ കൂ​ന്താ​നി​ശേരി വീ​ട്ടി​ൽ ത​ങ്ക​ച്ച​ൻ (59) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള അ​മ്മ​യെ ക​ണ്ട് തി​രി​ച്ച് മ​ട​ങ്ങു​ന്ന വ​ഴി ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ കോ​ള​ജി​നു സ​മീ​പം ഫൈ​ബ​ർ ഡി​വൈ​ഡ​റി​ൽ ത​ട്ടി ഓ​ട്ടോ മ​റി​യു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ത​ങ്ക​ച്ച​നെ ഉ​ട​ന്‍ ത​ന്നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: റാ​ണി മ​ക്ക​ൾ: ആ​ൽ​ബി​ൻ, ജോ​യ​ൽ.