പ​രു​മ​ല ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജി​ൽ ഗ​വേ​ഷ​ണ കേ​ന്ദ്രം
Sunday, August 10, 2025 11:34 PM IST
മാന്നാ​ര്‍: പ​രു​മ​ല ദേ​വ​സ്വം ബോ​ര്‍​ഡ് പ​മ്പ കോ​ള​ജി​ലെ ഇ​ഗ്നോ സ്റ്റ​ഡി സെ​ന്‍ററി​ല്‍ പു​തു​താ​യി എം​ബിഎ,​ എംഎ​സ്‌സി സു​വോ​ള​ജി എ​ന്നീ കോ​ഴ്‌​സു​ക​ള്‍ പു​തി​യ​താ​യി അ​നു​വ​ദി​ച്ചു.​

പു​തി​യ കോ​ഴ്‌​സു​ക​ള്‍ പ​രു​മ​ല​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സ്വ​പ്ന​ങ്ങ​ള്‍​ക്ക് ഉ​ണ​ര്‍​വേ​കു​മെ​ന്നും കോ​ള​ജി​ലെ റെ​ഗു​ല​ര്‍ ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് ത​ങ്ങ​ളു​ടെ പ​ഠ​ന​ത്തോ​ടൊ​പ്പം മ​റ്റൊ​രു ബി​രു​ദാ​ന​ന്ത​ര ബി​രു​ദം കൂ​ടി നേ​ടി​യെ​ടു​ക്കാനു​ള്ള സു​വ​ര്‍​ണാ​വ​സ​ര​മാ​ണ് കൈ​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും കോള​ജ് പ്രി​ന്‍​സി​പ​ല്‍ ഡോ.​എ​സ്. സു​രേ​ഷ് അ​റി​യി​ച്ചു.

വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള കു​ട്ടി​ക​ളു​ടെ കാ​ത്തി​രി​പ്പാ​ണ് ഇ​തോ​ടെ അ​വ​സാ​നി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​സ്തു​ത കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 15ആ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് 9847660687എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടു​ക.​

പ​ത്രസ​മ്മേ​ള​ന​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ എ​സ്. സു​രേ​ഷ്, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​സ​ത്യ​ജി​ത്, എം.​ജി.​ യൂ​ണി​വേ​ഴ്‌​സി​റ്റി സെ​ന​റ്റ് മെംബർ ഡോ.​എം.​എ​സ്. ഉ​ണ്ണി, ഇ​ഗ്‌​നോ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ര​തീ​ഷ് കു​മാ​ര്‍, ഓ​ഫീ​സ് സൂ​പ്ര​ണ്ട് സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.