ദേ​വ​സ്വം മ​ന്ത്രി​യു​ടെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹം: അ​യ്യ​പ്പ ധ​ർ​മ പ​രി​ഷ​ത്ത്
Sunday, August 10, 2025 6:17 AM IST
കൊ​ല്ലം: പ​ര​മ്പ​രാ​ഗ​ത​മാ​യി ശ​ബ​രി​മ​ല​യി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന സം​ഘ​ട​ന​ക​ളെ​യും ഹി​ന്ദു സം​ഘ​ട​ന​ക​ളെ​യും ഒ​ഴി​വാ​ക്കി ശ​ബ​രി​മ​ല​യി​ൽ ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ത്താ​നു​ള്ള ദേ​വ​സ്വം മ​ന്ത്രി​യു​ടെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നു ശ​ബ​രി​മ​ല ശ്രീ ​അ​യ്യ​പ്പ ധ​ർ​മ പ​രി​ഷ​ത്ത് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​യ​ർ​ക്കു​ന്നം രാ​മ​ൻ​നാ​യ​രും കോ​ർ​ഡി​നേ​റ്റ​ർ ച​വ​റ സു​രേ​ന്ദ്ര​ൻ​പി​ള്ള​യും പ്ര​സ്താ​വി​ച്ചു.

ശ​ബ​രി​മ​ല​യി​ൽ ദീ​ർ​ഘ​കാ​ല പ്ര​വ​ർ​ത്ത​നം ന​ട​ത്തി പാ​ര​മ്പ​ര്യ​മു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ത​ട്ടി​പ്പു പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന രീ​തി​യി​ലു​ള്ള മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്ക​ണം.

ശ​ബ​രി​മ​ല​യി​ലെ വ​രു​മാ​നം വി​വി​ധ ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന വ​ഴി തി​രി​ച്ചു വി​ടാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ​യും ദേ​വ​സ്വം മ​ന്ത്രി​യു​ടെ​യും ന​ട​പ​ടി ശ​ബ​രി​മ​ല​യെ ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​യി കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.