നാ​യ കു​റു​കെ ചാ​ടി; നി​യ​ന്ത്ര​ണം​വി​ട്ട ഓട്ടോറിക്ഷ ഇ​ലക്‌​ട്രി​ക് പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി
Sunday, August 10, 2025 6:23 AM IST
മ​ട​ത്ത​റ : തെ​രു​വുനാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്നു നി​യ​ന്ത്ര​ണം​വി​ട്ട വാ​ഹ​നം ഇ​ല​ക്‌ട്രിക് പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. മ​ട​ത്ത​റ മേ​ലേ​മു​ക്കി​ലാ​ണ് അ​പ​ക​ടം.

കൊ​ച്ചു​ക​ലിം​ഗ് ഭാ​ഗ​ത്ത് നി​ന്നും മ​ട​ത്ത​റ​യി​ലെ സൊ​സൈ​റ്റി​യി​ലേ​ക്ക് പാ​ലു​മാ​യി വ​രി​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തി​ന് കു​റു​കെ തെ​രു​വുനാ​യ ചാ​ടു​ക​യാ​യി​രു​ന്നു. നാ​യ​യെ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ച്ച​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ​റി​ക്ഷ (ടാ​റ്റാ ഐ​റി​സ് ) പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി.

വാ​ഹ​ന​ത്തി​ല്‍ ര​ണ്ടു യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ആ​ര്‍​ക്കും പ​രി​ക്കി​ല്ല. വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ര്‍​ന്നു. സ്ഥ​ല​ത്തെ​ത്തി​യ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച ശേ​ഷം പോ​സ്റ്റ് മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.