വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു
Friday, August 8, 2025 10:16 PM IST
കൊ​യി​ലാ​ണ്ടി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. ക​ലാ സാം​സ്‌​കാ​രി​ക രം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പൊ​യി​ല്‍​ക്കാ​വ് ക​ലോ​പ്പൊ​യി​ല്‍ മാ​പ്പി​ള​ക്കു​നി ബാ​ല​ന്‍ (75) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കു​തി​ര​ക്കോ​ലം എ​ന്ന നാ​ട​ന്‍ ക​ലാ വി​ഭാ​ഗ​ത്തി​ലെ സം​ഭാ​വ​ന​ക​ള്‍​ക്ക് കേ​ര​ള ഫോ​ക്ക്‌​ലോ​ര്‍ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ച്ചി​രു​ന്നു. ച​കി​രി, ചി​ര​ട്ട, കു​രു​ത്തോ​ല തു​ട​ങ്ങി ത​നി​ക്ക് ല​ഭ്യ​മാ​യ നാ​ട​ന്‍ വ​സ്തു​ക്ക​ള്‍ ചേ​ര്‍​ത്ത് മ​നോ​ഹ​ര​മാ​യ രൂ​പ​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ല്‍ പ്ര​ശ​സ്ത​നാ​യ ബാ​ല​ന്‍ നാ​ട​ന്‍​പാ​ട്ട്, നാ​ട​കാ​ഭി​ന​യം, ഗാ​ന​ര​ച​ന തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ചു.

പൂ​ക്കാ​ട് ക​ലാ​ല​യം, ചേ​ലി​യ ക​ഥ​ക​ളി വി​ദ്യാ​ല​യം തു​ട​ങ്ങി​യ പ്ര​ശ​സ്ത സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. പ​രേ​ത​രാ​യ ക​ണ്ട​ന്‍റെ​യും മാ​ധ​വി​യു​ടെ​യും മ​ക​നാ​ണ്. മാ​പ്പി​ള​ക്കു​നി ക​ല്യാ​ണി​യാ​ണ് ഭാ​ര്യ. മ​ക​ന്‍: മാ​പ്പി​ള​ക്കു​നി ഷൈ​ജു. മ​രു​മ​ക​ള്‍: അ​തു​ല്യ കീ​ഴ​രി​യൂ​ര്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: വാ​സു കു​റു​വ​ങ്ങാ​ട്, ഗം​ഗാ​ധ​ര​ന്‍ ന​രി​ന​ട, ക​ല്യാ​ണി കു​റു​വ​ങ്ങാ​ട്, പ​രേ​ത​രാ​യ രാ​ഘ​വ​ന്‍, ഭാ​സ്‌​ക​ര​ന്‍.