ല​ഹ​രി വി​ല്പ​ന വ​ഴി വാ​ങ്ങി​യ വാ​ഹ​നം പോ​ലീ​സ് ക​ണ്ടു കെ​ട്ടി
Saturday, August 9, 2025 5:21 AM IST
കോ​ഴി​ക്കോ​ട് : ല​ഹ​രി വി​ല്പ​ന വ​ഴി വാ​ങ്ങി​യ വാ​ഹ​നം പോ​ലീ​സ് ക​ണ്ടു​കെ​ട്ടി. കാ​സ​ര്‍​ഗോ​ഡ് ഉ​ള്ളാ​ടി ഫാ​ത്തി​മ മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് (37) ല​ഹ​രി വി​ല്പ​ന​യി​ലൂ​ടെ പ​ണം സ​മ്പാ​ദി​ച്ച് വാ​ങ്ങി​യ മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ ആ​ണ് ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ സ്മ​ഗ്ല​ഴ്‌​സ് ആ​ന്‍​ഡ് ഫോ​റി​ന്‍ എ​ക്‌​സ്‌​ചേ​ഞ്ച് മാ​നി​പു​ലേ​റ്റേ​ഴ്‌​സ് അ​തോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ക​ണ്ടു​കെ​ട്ടി​യ​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ മ​ലാ​പ്പ​റ​മ്പ് ജം​ഗ്ഷ​നി​ല്‍ വെ​ച്ച് ചേ​വാ​യൂ​ര്‍ പോ​ലീ​സും​ഡാ​ന്‍​സാ​ഫ് ടീ​മും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വാ​ഹ​ന​ത്തി​ന്‍റ് സീ​റ്റി​ന​ടി​യി​ല്‍ ഒ​ളി​പ്പി​ച്ച രീ​തി​യി​ല്‍ 20.465 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പ്ര​തി​യും സു​ഹൃ​ത്തും പി​ടി​യി​ലാ​യി​രു​ന്നു.

ഇ​വ​ര്‍ ആ​ന്ധ്ര​യി​ൽ നി​ന്നു വ​ന്‍​തോ​തി​ല്‍ ക​ഞ്ചാ​വ് കൊ​ണ്ട് വ​ന്ന് കാ​സ​ര്‍​കോ​ഡ് ഭാ​ഗ​ത്ത് സ്റ്റോ​ക്ക് ചെ​യ്ത് പ​ല സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന​ത്തി​ല്‍ എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന​താ​ണ് രീ​തി. പ്ര​ധാ​ന​മാ​യും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ല​ഹ​രി വി​ല്പ​ന ന​ട​ത്തി​യ​ത് .

പ്ര​തി ല​ഹ​രി വി​റ്റ് വാ​ങ്ങി​യ വാ​ഹ​ന​മാ​ണ് ചേ​വാ​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​ഹേ​ഷ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ക​ണ്ടു​കെ​ട്ടി​യ​ത്. മ​റ്റു വ​രു​മാ​ന​മാ​ര്‍​ഗ​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലാ​ത്ത പ്ര​തി വാ​ഹ​നം വാ​ങ്ങി​യ​തും, ആ​ഡം​ബ​ര​പൂ​ര്‍​ണ്ണ​മാ​യ ജീ​വി​തം ന​യി​ച്ച​തും ല​ഹ​രി വി​ല്പ​ന​യി​ല്‍ നി​ന്നു​ള്ള വ​രു​മാ​നം ഉ​പ​യോ​ഗി​ച്ചാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ചേ​വാ​യൂ​ര്‍ പോ​ലീ​സ് പ്ര​തി​യു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കി​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​ക​യും റി​പ്പോ​ര്‍​ട്ട് ചെ​ന്നെ ആ​സ്ഥാ​ന​മാ​യു​ള്ള സ്മ​ഗ്‌​ളേ​ഴ്‌​സ് ആ​ന്‍​ഡ് ഫോ​റി​ന്‍ എ​ക്‌​സ്‌​ചേ​ഞ്ച് മാ​നി​പ്പു​ലേ​റ്റേ​ഴ്‌​സ് അ​തോ​റി​റ്റി​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​റി​പ്പോ​ര്‍​ട്ട് പ്ര​കാ​ര​മാ​ണ് വാ​ഹ​നം ക​ണ്ടു​കെ​ട്ടി​യ​ത്. നി​ല​വി​ല്‍ പ്ര​തി കോ​ഴി​ക്കോ​ട് ജ​യി​ലി​ല്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ലാ​ണ് ഉ​ള്ള​ത്.