സ്‌​കൂ​ളു​ക​ളി​ല്‍ എ.​ഐ റോ​ബോ​ര്‍​ട്ടി​ക് ലാ​ബു​ക​ളു​മാ​യി കൊ​ക്കോ​സ്
Sunday, August 10, 2025 5:30 AM IST
കോ​ഴി​ക്കോ​ട് : നി​ര്‍​മി​ത​ബു​ദ്ധി(​എ​ഐ)​യും റോ​ബോ​ട്ടി​ക് വി​ദ്യാ​ഭ്യാ​സ​വും ന​ല്‍​കു​ന്ന സ്റ്റാ​ര്‍​ട്ട​പ്പാ​യ കൊ​ക്കോ​സ് സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളി​ലാ​യി 100 എ​ഐ റോ​ബോ​ര്‍​ട്ടി​ക് ലാ​ബു​ക​ള്‍ സ്ഥാ​പി​ക്കു​ന്നു.

അ​ടു​ത്ത ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും എ​ഐ യു​ടെ ഭാ​വി​യി​ലേ​ക്ക് കു​ട്ടി​ക​ളെ സ​ജ്ജ​രാ​ക്കു​ക​യെ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ആ​ദ്യ എ​ഐ റോ​ബോ​ര്‍​ട്ടി​ക് ലാ​ബ് മ​ല​പ്പു​റം പു​റ​ത്തൂ​ര്‍ സ​ര്‍​ക്കാ​ര്‍ യു​പി സ്‌​കൂ​ളി​ല്‍ 13- ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും.

18 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ലാ​ബ് സ്ഥാ​പി​ച്ച​ത്. പ്ര​ത്യേ​കം രൂ​പ​ക​ല്‍​പ​ന ചെ​യ്ത എ​ഐ പ​ഠ​ന പ്ലാ​റ്റ്ഫോ​മും ലോ​കോ​ത്ത​ര​നി​ല​വാ​ര​മു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ല്‍​കു​മെ​ന്നും സി​ടി​ഒ ഷ​ഫീ​ഖ് റ​ഹ്മാ​ന്‍, സൂ​ര​ജ് രാ​ജ​ന്‍, ത​സ്നിം ക​മ​റു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.