വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു
Sunday, August 10, 2025 5:30 AM IST
കൂ​ട​ര​ഞ്ഞി: ക​ന​ത്ത​മ​ഴ​യി​ൽ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു. വീ​ട്ടി​പ്പാ​റ ആ​ല​പ്പാ​ട്ട് അം​ബ്രോ​സി​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന​ത്.

വി​ട്ടു​മാ​റാ​തെ പെ​യ്യു​ന്ന മ​ഴ കാ​ര​ണം പു​ഴ​യി​ൽ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് കൂ​ടാ​നും വീ​ണ്ടും ഇ​ടി​യാ​നു​മു​ള്ള സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പ​ഞ്ചാ​യ​ത്തി​ലും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ലും പ​രാ​തി കൊ​ടു​ത്തു എ​ത്ര​യും വേ​ഗം സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി ന​ൽ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബം.