സ്പെ​ഷ​ൽ സ്കൂ​ൾ കാ​യി​ക​മേ​ള: ക​ട​മാ​ൻ​കു​ളം സ്കൂ​ളി​ന് ചാ​ന്പ്യ​ൻ​ഷി​പ്പ്
Saturday, August 9, 2025 3:56 AM IST
കൊ​ടു​മ​ൺ: മ​ണ​ക്കാ​ല ദീ​പ്തി സ്പെ​ഷ​ൽ സ്കൂ​ൾ ആ‌​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍ററിന്‍റെ വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ എ- ​സോ​ൺ സ്പെ​ഷ​ൽ സ്കൂ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് റ​വ. ഡോ. ​ടി .ജി ​ കോ​ശി മെ​മ്മോ​റി​യ​ൽ അ​ത്‌ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പ് കൊ​ടു​മ​ൺ ഇ​എം​എ​സ് പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു.

ജി​ല്ലാ സാ​മൂ​ഹി​കനീ​തി വ​കു​പ്പ്‌ ഓ​ഫീ​സ​ർ ഷം​ല ബീ​ഗം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റ​വ. മാ​ത്യു സി. ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ക​ട​മാൻ​കു​ളം എം​ജി​എം ബ​ഥ​നി സ്പെ​ഷ​ൽ സ്കൂ​ൾ ജേ​താ​ക്ക​ളാ​യി.

മ​ണ​ക്കാ​ല ദീ​പ്തി സ്പെ​ഷ​ൽ സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും തെ​ള്ളി​യൂ​ർ എം​സി​ആ​ർ​ഡി സ്പെ​ഷ​ൽ സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഏ​റ​ത്ത് പ​ഞ്ചാ​യ​ത്ത് സ്ഥിം ​സ​മി​തി അ​ധ്യ​ക്ഷ മ​റി​യാ​മ്മ ത​ര​ക​ൻ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ.​ഡോ. പി. ​സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജേ​താ​ക്ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​ങ്ങ​ൾ ഏ​ലി​യാ​മ്മ കോ​ശി, ജോ​ർ​ജ് ബേ​ബി തു​ട​ങ്ങി​യ​വ​ർ വി​ത​ര​ണം ചെ​യ്തു.