വീ​ട്ടി​ൽ ക​യ​റി ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Saturday, August 9, 2025 3:45 AM IST
വെ​ച്ചൂ​ച്ചി​റ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ദ​മ്പ​തി​ക​ൾ​ക്കു​മേ​ൽ പെ​ട്രോ​ൾ ഒ​ഴി​ക്കു​ക​യും ഹെ​ൽ​മെ​റ്റ്‌ കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഒ​രാ​ളെ വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ല​മു​ള ചാ​ത്ത​ൻ​ത​റ പ​ത്താ​യ​പ്പാ​റ പി.വി. മ​ണി​ (50) യാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​മാ​സം 20ന് ​രാ​ത്രി 8.45നാ​ണ് കൊ​ല്ല​മു​ള ചാ​ത്ത​ൻ​ത​റ കാ​ഞ്ഞി​ര​പ്പാ​റ വീ​ട്ടി​ൽ ബി​ജി​ൻ കെ. ​ബി​ജു​വി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ ഇ​യാ​ൾ ദ​ന്പ​തി​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
മു​മ്പ് വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം കാ​ട്ടി​യ​ത് ചോ​ദ്യം ചെ​യ്ത​തി​ന്‍റെ വി​രോ​ധം കാ​ര​ണ​മാ​ണ് വീ​ട്ടി​ൽ ക​ട​ന്ന് ബി​ജി​ന്‍റെയും ഭാ​ര്യ​യു​ടെ​യും ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച​ത്.

ഹെ​ൽ​മ​റ്റ് ധ​രി​ച്ച് എ​ത്തി​യ ഇ​യാ​ൾ ഇ​രു​വ​രു​ടേ​യും ദേ​ഹ​ത്ത് പെ​ട്രോ​ൾ വീ​ശി ഒ​ഴി​ച്ച​ശേ​ഷം, കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഹെ​ൽ​മ​റ്റ് കൊ​ണ്ട് ബി​ജി​ന്‍റെ വ​ല​തുകൈ​ക്ക് അ​ടി​ച്ചു. പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ച ഭാ​ര്യ​യെ​യും ആ​ക്ര​മി​ച്ചു.

എ​സ്ഐ വി. പി. സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ണി​യെ പി​ടി​കൂ​ടി​യ​ത്.