പെ​ന്‍​ഷ​ന്‍ പ​രി​ഷ്‌​ക​ര​ണ​ത്തി​നാ​യി റി​ട്ട. ഡ്രൈ​വ​റു​ടെ ഒ​റ്റ​യാ​ള്‍ സ​മ​രം
Sunday, August 10, 2025 3:38 AM IST
പ​ത്ത​നം​തി​ട്ട: 14 വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും കെ​എ​സ്ആ​ര്‍​ടി​സി​യി​ൽ പെ​ന്‍​ഷ​ന്‍ പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കാ​ത്ത​തി​ലും കൃ​ത്യ​മാ​യി എ​ല്ലാ മാ​സ​വും പെ​ന്‍​ഷ​ന്‍ ന​ല്‍​കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി റി​ട്ട. ഡ്രൈ​വ​ര്‍ ജ​ലാ​ലു​ദീ​ന്‍ റാ​വു​ത്ത​റു​ടെ ഒ​റ്റ​യാ​ള്‍ സ​മ​രം.

പെ​ന്‍​ഷ​ന്‍ പ​രി​ഷ്‌​ക​ര​ണം എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ക​ത്തു​ക​ള്‍ അ​ധി​കൃ​ത​ര്‍​ക്ക് അ​യ​ച്ചി​ട്ടും യാ​തൊ​രു പ്ര​യോ​ജ​ന​വും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര​വു​മാ​യി രം​ഗ​ത്തു​വ​ന്ന​തെ​ന്ന് ജ​ലാ​ലു​ദീൻ പ​റ​ഞ്ഞു. പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കാ​ത്ത​തി​നാ​ല്‍ നാ​ലു മു​ത​ല്‍ 12 ല​ഷം രൂ​പ​വ​രെ ഓ​രോ പെ​ന്‍​ഷ​ന്‍​കാ​ര​നും ന​ഷ്ട​മാ​യ​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​വി​ഷ​യ​ത്തി​ല്‍ വ​കു​പ്പു​മ​ന്ത്രി​യും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രും പെ​ന്‍​ഷ​ന്‍​കാ​രെ വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ മൗ​നം​വെ​ടി​ഞ്ഞ് ഉ​ചി​ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.