പത്തനംതിട്ട: മെറിറ്റ് ഫെസ്റ്റ് 2025 നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഷമീർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി മുഖ്യപ്രഭാഷണം നടത്തി.
നഗരസഭയിലെ വാർഡുകളിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികളെയും, ഉന്നതതല പരീക്ഷകളിൽ റാങ്ക് ജേതാക്കളായവരെയും അനുമോദിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ. അജിത് കുമാർ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജറി അലക്സ്, പ്രതിപക്ഷ നേതാവ് എ ജാസിംകുട്ടി, കൗൺസിലർമാരായ ആർ സാബു, നീനുമോഹൻ, സുജ അജി, വിമല ശിവൻ, ഷൈലജ, ആൻസി തോമസ്, റോസ്ലിൻ സന്തോഷ്, സി കെ അർജ്ജുനൻ, ബിജിമോൾ മാത്യു, ഷീല എസ്, ഷൈലജ, തുടങ്ങിയവർ പ്രസംഗിച്ചു.